കൊല്ലം: കൊട്ടാരക്കരയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കല്‍ ചരുവിളവീട്ടില്‍ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകള്‍ എട്ടു മാസം പ്രായമുള്ള ഷൈലശ്രീയാണ് മരിച്ചത്. ഞായറാഴ്ച ഒന്നോടെ ആയിരുന്നു സംഭവം. പാല് കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ ഉടന്‍ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.