മുലയൂട്ടുന്ന അമ്മമാർ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളൂ. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്കും രോഗപ്രതിരോധശക്തി കിട്ടുന്നതിനും മുലപ്പാൽ നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ ചില ഭക്ഷണങ്ങളിതാ…
- ഒന്ന്…
- പ്രോട്ടീൻ,വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡൻറുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിൻറെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.
- രണ്ട്…
- പെരുംജീരകവും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും.
- മൂന്ന്…
- പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
- നാല്…
- കാൽസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. ഇലക്കറികളിൽ കലോറി വളരെ കുറവാണ്.
- അഞ്ച്…
- മത്സ്യം പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം കൂടുതലാണ്. ഇതിൽ സ്വാഭാവിക വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
- ആറ്…
- മുലയൂട്ടുന്ന അമ്മമാർക്ക് ഒരു ഇടത്തരം മധുരക്കിഴങ്ങ് പ്രതിദിനം ശുപാർശ ചെയ്യുന്നു. കാരണം, ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ മികച്ച കാഴ്ചയ്ക്കും എല്ലുകളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.