തൃശൂര്‍: കൈക്കൂലി ചോദിച്ചു വാങ്ങിയതിന് മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വീടിന് നമ്പര്‍ അനുവദിച്ചു നല്‍കുന്നതിനായി സൗബര്‍ സാദിഖ് എന്നയാള്‍ നല്കിയ അപേക്ഷ നല്‍കിയത് അനുവദിക്കാനാണ് ബാലകൃഷ്ണന് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
വിജിലന്‍സിന്റെ നിര്‍ദ്ദേശാനുസരണം പഞ്ചായത്തില്‍ എത്തിയ പരാതിക്കാരനോട് സെക്രട്ടറി വീണ്ടും പണം ആവശ്യപ്പെടുകയും, അത്രയും പണം കൈവശം ഇല്ലെന്ന് പറഞ്ഞ സമയം ഇയാള്‍ തുക 2000 ആയി കുറയ്ക്കുകയുമായിരുന്നു. കൈക്കൂലി തുക കൈപ്പറ്റിയ വിവരം അറിഞ്ഞ് എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിട്ടയര്‍മെന്റിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇയാള്‍ കൈക്കൂലി കേസില്‍ പിടിക്കപ്പെടുന്നത്.