കണ്ണൂർ: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ പഴയങ്ങാടി സിഐ എം.ഇ രാജഗോപാല്‍, എസ്ഐ പി.ജി. ജിമ്മി, ഗ്രേഡ് എസ്ഐ എ.ആർ. സർഗധരൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് കേസ് പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. സംഭവത്തിൽ രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കണ്ണൂർ റൂറൽ ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല.