ന്യൂഡൽഹി∙: ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ ഭീഷണിയുമായി അൽ ഖായിദ. പ്രവാചകനെതിരെ പരാമർശം നടത്തിയ നൂപുർ ശർമയെ നീതിക്കു മുൻപിൽ കൊണ്ടുവരണമെന്നാണ് അൽ ഖായിദ ഇന്ത്യയുടെ മുഖപത്രമായ നവ ഇഗവ ഇഹിന്ദ് ആവശ്യപ്പെടുന്നത്.‘‘ശത്രുക്കൾക്കെതിരെ സായുധരാകണം. ജിഹാദുകളിൽ പങ്കാളികളാകണം. പ്രവാചകന്റെ അന്തസ് പരിപാലിക്കാൻ സാധിച്ചില്ലെങ്കിൽ തങ്ങൾ നശിക്കും. അഭിപ്രായ സ്വാതന്ത്ര്യം അനിയന്ത്രിതമാകുമ്പോൾ പരിണിത ഫലങ്ങൾ അനുഭവിക്കാനുള്ള വിശാല ഹൃദയം കൂടി വേണം’’ – ലേഖനത്തിൽ പറയുന്നു. ഉസാമ ബിൻ ലാദന്റെയും അയ്മാൻ അൽ സവാഹിരിയുടെയും ചിത്രത്തിനൊപ്പമാണു ലേഖനം പുറത്തുവിട്ടത്.