• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹോം ഫോർ യുക്രെയ്ൻ : 2700 അഭയാർഥികൾക്ക് വീസ നൽകി ബ്രിട്ടന്റെ കാരുണ്യ ഹസ്തം

by Web Desk 01 - News Kerala 24
March 31, 2022 : 9:30 am
0
A A
0
ഹോം ഫോർ യുക്രെയ്ൻ : 2700 അഭയാർഥികൾക്ക് വീസ നൽകി ബ്രിട്ടന്റെ കാരുണ്യ ഹസ്തം

ലണ്ടൻ : യുക്രെയ്ൻ അഭയാർഥികൾക്കായി ബ്രിട്ടൻ പ്രഖ്യാപിച്ച ‘ഹോം ഫോർ യുക്രെയ്ൻ’ പുനരധിവാസ പദ്ധതിപ്രകാരം ബ്രിട്ടൻ ഇതുവരെ വീസ നൽകിയത് 2700 യുക്രെയ്ൻ പൗരന്മാർക്ക്. ബ്രിട്ടനിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ സഹാനുഭൂതരായ മറ്റുള്ളവരോ അഭയസ്ഥാനം നൽകാമെന്നേറ്റ 2700 പേർക്കാണ് ഈ പദ്ധതിപ്രകാരം വീസ അനുവദിച്ചത്. ഇതുവരെ ലഭിച്ച 28,300 അപേക്ഷകളിൽ നിന്നാണ് 15 ദിവസത്തിനകം പത്തുശതമാനം പേർക്ക് മറ്റ് അന്വേഷണങ്ങൾ പൂർത്തിയാക്കി വീസ അനുവദിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ഈ പദ്ധതിപ്രകാരം വീസ അനുവദിക്കും.

അഭയാർഥി വീസയ്ക്കുള്ള അപേക്ഷാഫോമുകൾ ദൈർഘ്യമേറിയതാണെന്ന് തുറന്നു സമ്മതിക്കുന്ന മന്ത്രി ലോർഡ് ഹാരിങ്ടൺ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കൂടുതൽ വീസകൾ നൽകാൻ നടപടിയുണ്ടാകുമെന്നും ഉറപ്പു നൽകുന്നുണ്ട്. എന്നാൽ തുടക്കം മുതലേ ഒട്ടേറ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന പദ്ധതിയായതിനാൽ കരുതലോടെയാണ് ഹോം ഓഫിസിന്റെ നടപടികൾ. അഭയാർഥികളുടെ മറവിൽ ഭീകരരോ മറ്റ് ഉദ്ദേശങ്ങളുള്ളവരോ കടന്നുവരാതിരിക്കാനുള്ള മുൻകരുതലാണ് ദീർഘമായ നടപടികളിലൂടെ സർക്കാർ ഉറപ്പുവരുത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചിതറിച്ച യുക്രെയ്നിൽനിന്നും അഭയാർഥികളായി എത്തുന്നവർക്ക് വാസസ്ഥലം ഒരുക്കാൻ വ്യക്തികൾക്കും സാമൂഹിക സംഘടനകൾക്കും ചാരിറ്റികൾക്കും മതസ്ഥാപനങ്ങൾക്കും അവസരം നൽകുന്ന പദ്ധതിയാണ് ഹോം ഫോർ യുക്രെയ്ൻ.

ഓരോ അഭയാർഥിക്കും വാസസ്ഥലം ഒരുക്കുന്ന കുടുംബത്തിന് മാസം 350 പൗണ്ട് വീതം സർക്കാർ നൽകും. ടാക്സ്ഫ്രീ ആയാകും ഈ തുക നൽകുക. അഭയാർഥികൾക്ക് ഭക്ഷണത്തിനും മറ്റു ചെലവുകൾക്കുമുള്ള പണം സർക്കാർ അവർക്ക് നേരിട്ടും നൽകും. താമസസ്ഥലത്തിനൊപ്പം അതുകൂടി നൽകാൻ താൽപര്യമുള്ളവർക്ക് അതിനും അവസരമുണ്ട്. ഹൗസിംങ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിൾ ഗോവാണ് രണ്ടാഴ്ച മുമ്പ് യുക്രെയ്ൻ അഭയാർഥികൾക്കായുള്ള ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. വാടകയില്ലാതെ അഭയാർഥികളെ സ്വന്തം വീട്ടിലെ മുറിയിലോ മറ്റേതെങ്കിലും പ്രോപ്പർട്ടിയിലോ താമസിപ്പിക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ സമ്മതം അറിയിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ട് അറിയാവുന്ന യുക്രെയ്നിയൻ പൗരന്മാരെ സ്പോൺസർ ചെയ്യാനായിരുന്നു ആദ്യ അവസരം. ഭാവിയിൽ ബ്രിട്ടനുമായി യാതൊരു ബന്ധവുമില്ലാത്തവരെയും സ്പോൺസർ ചെയ്യാൻ പദ്ധതിയിൽ അവസരം നൽകും.

ഇതുവരെ നാൽപത് ലക്ഷത്തിലധികം യുക്രെയ്ൻ പൗരന്മാർ യുദ്ധക്കെടുതിയിൽനിന്നും രക്ഷപ്പെടാൻ നാടുവിട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ഇതിൽ പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ബ്രിട്ടനിലുണ്ട്. ഇത്തരക്കാർക്ക് അഭയം ഒരുക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഒരു ബന്ധവുമില്ലാത്തവർക്കും മാനുഷിക പരിഗണനയുടെ പേരിൽ അഭയം ഒരുക്കുന്ന കാരുണ്യ പദ്ധതിയായി ഹോം ഫോർ യുക്രെയ്ൻ മാറുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

Next Post

മലപ്പുറം ലീ​ഗ് കൗൺസിലറുടെ കൊലപാതകം ; ഒരു പ്രതി കൂടി പിടിയിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല : വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത ; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മലപ്പുറം ലീ​ഗ് കൗൺസിലറുടെ കൊലപാതകം ; ഒരു പ്രതി കൂടി പിടിയിൽ

ചൊരിമണലിൽ സൂര്യകാന്തി വിപ്ലവമൊരുക്കിയ സുജിത്തിനെ തേടി വീണ്ടും കർഷകപുരസ്‌കാരം

ചൊരിമണലിൽ സൂര്യകാന്തി വിപ്ലവമൊരുക്കിയ സുജിത്തിനെ തേടി വീണ്ടും കർഷകപുരസ്‌കാരം

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

വാക്ക് പാലിക്കാതെ സർക്കാർ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു

വാക്ക് പാലിക്കാതെ സർക്കാർ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു

മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല : വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത ; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മഞ്ചേരിയിലെ കൗൺസിലറെ കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് മൊഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In