• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യൻ രാജകുമാരിയെ നീല ഫലകം സ്ഥാപിച്ച് ആദരിക്കാൻ ബ്രിട്ടൻ

by Web Desk 06 - News Kerala 24
January 30, 2023 : 2:16 pm
0
A A
0
ഇന്ത്യൻ രാജകുമാരിയെ നീല ഫലകം സ്ഥാപിച്ച് ആദരിക്കാൻ ബ്രിട്ടൻ

ബ്രിട്ടീഷ്- ഇന്ത്യൻ രാജകുമാരിക്ക് ബ്രിട്ടന്റെ ആദരം. ആദരസൂചകമായി സോഫിയ ദുലീപ് സിങ്ങിന്റെ വസതിയിൽ നീലഫലകം സ്ഥാപിക്കും. 1900 -കളിൽ ബ്രിട്ടണിൽ സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയവരിൽ മുൻനിരക്കാരിയായി ഉണ്ടായിരുന്നയാളാണ് സോഫിയ രാജകുമാരി.

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിങ്ങിന്റെ മകളാണ് സോഫിയ. വിക്ടോറിയ രാജ്ഞി സോഫിയ രാജകുമാരിയെ ദത്തെടുത്തിരുന്നു. ഇം​ഗ്ലീഷ് ഹെറിറ്റേജ് ചാരിറ്റിയാണ് നീല ഫലക പദ്ധതി നടപ്പിലാക്കി വരുന്നത്. ഏതെങ്കിലും മേഖലയിൽ പ്രശസ്തരായവരുടെ കെട്ടിടങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് നീല ഫലകം സ്ഥാപിക്കുന്നത്. സ്ത്രീകൾക്ക് വോട്ടവകാശം നടപ്പിലാക്കുന്നതിന് വേണ്ടി ഏറെ പ്രവർത്തിച്ച ആളാണ് സോഫിയ ദുലീപ് സിങ് എന്ന് ഇം​ഗ്ലീഷ് ഹെറിറ്റേജ് പത്രക്കുറിപ്പിൽ പറഞ്ഞു.

“വിമൻസ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ യൂണിയൻ (WSPU), വിമൻസ് ടാക്സ് റെസിസ്റ്റൻസ് ലീഗ് (WTRL) എന്നിവയുടെ സജീവ അംഗമായിരുന്നു സോഫിയ. 1896 -ൽ വിക്ടോറിയ രാജ്ഞി സോഫിയയ്ക്കും അവളുടെ സഹോദരിമാർക്കുമായി അനുവദിച്ച ഹാംപ്ടൺ കോടതിക്ക് സമീപമുള്ള വീട്ടിലാണ് ഫലകം സ്ഥാപിക്കുക” എന്നും അതിൽ പറയുന്നു. സോഫിയയുടെ ഓർമ്മയ്‍ക്കായി നേരത്തേ തന്നെ ലണ്ടനിലെ ഹോളണ്ട് പാര്‍ക്കില്‍ ഒരു ഫലകം സ്ഥാപിച്ചിരുന്നു.

ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരിയും ‘Sophia: Princess, Suffragette, Revolutionary’’ എന്ന കൃതിയുടെ രചയിതാവുമായ  അനിത ആനന്ദ്, സോഫിയ രാജകുമാരിയെ നീലഫലകം സ്ഥാപിച്ച് ആദരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ഒടുവിൽ സോഫിയ രാജകുമാരിക്ക് അവർ അർഹിക്കുന്ന അം​ഗീകാരം ലഭിച്ചിരിക്കുന്നു എന്നാണ് അനിത ആനന്ദ് അഭിപ്രായപ്പെട്ടത്. ഈ വർഷം സോഫിയ രാജകുമാരി അടക്കം ആറ് പേർക്കാണ് നീല ഫലകം നൽകി ആദരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദേശീയത പറഞ്ഞ് തട്ടിപ്പിനെ മറച്ചുവെക്കാൻ കഴിയില്ല; അദാനി ഗ്രൂപ്പിന്റെ പ്രതികരണത്തിൽ തിരിച്ചടിച്ച് ഹിൻഡൻബർഗ്

Next Post

ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായി, മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായി, മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കാറിൽ ബൈക്ക് ഇടിച്ചു കേറ്റി പണം തട്ടാൻ ശ്രമം: ബെംഗളൂരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളിക്ക് ഒടുവില്‍ മടങ്ങാനായത് ജീവനറ്റ ശരീരമായി

12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളിക്ക് ഒടുവില്‍ മടങ്ങാനായത് ജീവനറ്റ ശരീരമായി

ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ

ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ

ബിബിസി ഡോക്യുമെന്ററി വിവാദം: പൊതുതാല്‍പര്യ ഹർജികൾ ആറിന് പരിഗണിക്കും

ബിബിസി ഡോക്യുമെന്ററി വിവാദം: പൊതുതാല്‍പര്യ ഹർജികൾ ആറിന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In