ലണ്ടന്‍: സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഡൊമനിക് റാബ് രാജി വെച്ചു. മുതിര്‍ന്ന അഭിഭാഷകന് ആദം ടോളി കെസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന ഇംഗ്ലീഷ് തദ്ദേശ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഋഷി സുനക്കിന്റെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയെ ഡൊമനിക് റാബ് രാജി പ്രതികൂലമായി ബാധിച്ചേക്കും. സുനക്ക് മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണിത്.