ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഞ്ചാബില്‍ നേരിടേണ്ടിവന്ന സുരക്ഷവീഴ്ചയെ അപലപിച്ച് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍. ഇന്ത്യയിലെ ജനധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയില്‍ എല്ലാവരും ബഹുമാനിക്കേണ്ട വ്യക്തിയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ഇത്തരം ഒരു തടസം പഞ്ചാബില്‍ നേരിട്ടത് അത്യന്തികം വിഷമം ഉണ്ടാക്കുന്നതാണ്. ജനധിപത്യ രീതിയില്‍ ജനങ്ങളെ കാണാനുള്ള അദ്ദേഹത്തിന്‍റെ ജനാധിപത്യ അവകാശത്തെയാണ് ഈ സംഭവം ഹനിച്ചത് – ലണ്ടന്‍ സിഖ് അസോസിയേഷന്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
ഒരിക്കലും ഇല്ലാത്ത രീതിയില്‍ സിഖ് സമൂഹത്തിനും സമൂഹത്തിന്‍റെ മതപരമായ വികാരങ്ങള്‍ക്കും പ്രധാമന്ത്രി മോദി പ്രധാന്യം നല്‍കിയിട്ടുണ്ട്. കര്‍ത്താപ്പൂര്‍ ഇടനാഴി തുറന്നതും ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിലേക്ക് നിരന്തരം സിഖ് ഗുരുക്കന്മാരുടെ സ്മരണകള്‍ കൊണ്ടുവന്നതും പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കര്‍ഷകരോടുള്ള ബഹുമാനത്തില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ പ്രഖ്യാപിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളഞ്ഞു. സിഖ് മതസ്ഥാപകന്‍ ഗുരുനാനക്കിന്‍റെ 550 ജന്മവാര്‍ഷികം സമാനതകള്‍ ഇല്ലാത്ത രീതിയില്‍ എങ്ങനെയാണ് രാജ്യം ആദരിച്ചത് എന്ന് നാം കണ്ടതാണ്.പഞ്ചാബില്‍ നിന്നും തനിക്ക് ലഭിക്കുന്ന പാര്‍ലമെന്‍ററി പിന്തുണ പരിഗണിക്കാതെയാണ് ഇത്തരത്തില്‍ സമീപനം മോദി പഞ്ചാബിനോട് കാണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ സമീപനം പഞ്ചാബിന്‍റെ വികസനത്തിന് ഗുണം ചെയ്യും എന്ന് മനസിലാക്കിയ ചിലരാണ് അതിന് തുരങ്കം വയ്ക്കാന്‍ ചിലരെ തെറ്റിദ്ധരിപ്പിച്ച് പ്രധാനമന്ത്രിയെ തടഞ്ഞത്. അതിനാല്‍ തന്നെ പഞ്ചാബിലെ ആദരണീയരായ നേതാക്കള്‍ പ്രധാനമന്ത്രിയോട് മാപ്പ് പറയണം – ലണ്ടന്‍ സിഖ് അസോസിയേഷന്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.