• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ നിധി തേടിയെത്തിയവരുടേത്; ആറ് പ്രതികൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 26, 2024 : 5:00 pm
in India, News
0
A A
0
കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ നിധി തേടിയെത്തിയവരുടേത്; ആറ് പ്രതികൾ അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങൾ തുമകൂരുവിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചുരുളഴിയുന്നത് നിധി തേടിയവരുടെ ദാരുണാന്ത്യം.ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുൽ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. സംഭവത്തിൽ തുമകൂരു പുട്ടസ്വാമയ്യ പാളയയിലെ കെ. മധു (34), സാന്തെപേട്ടയിലെ വി. നവീൻ(24), വെങ്കിടേഷ് പുരയിലെ എ. കൃഷ്ണ(22), ഹോംബയ്യണപാളയയിലെ എൻ. ഗണേശ്(19), കാളിദാസ നഗറിലെ എം. സൈമൺ (18), നാഗണ്ണ പാളയയിലെ യു. കിരൺ (23) എന്നിവരെ അറസ്റ്റ് ചെയ്തതായി തുമകൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.തുമകൂരു കുച്ചാംഗി തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു റഫീഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാർ. ബെൽത്തങ്ങാടി സ്വദേശികളായ മൂന്നുപേരെയും പ്രതികൾ സംഭവദിവസം ബീരണക്കല്ല് മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് എസ്.പി പറഞ്ഞു. അവിടെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കാറിലിട്ട ശേഷം വാഹനത്തിന് തീകൊളുത്തി. പിന്നീട് തടാകത്തിൽ തള്ളി തെളിവുകൾ നശിപ്പിക്കുകയായിരുന്നു.

തടാകത്തിൽ കത്തിയ കാർ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. മരിച്ചവരെ ഏഴ് മാസത്തോളമായി തുമകൂരു ശിരാഗട്ടെയിലെ പാട്ടരാജു എന്ന രാജുവിനൊപ്പം(35) കാണാറുണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. രാജുവിനെയും കൂട്ടാളി വാസി ഗംഗാരാജുവിനേയും (35) ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

നിധി എടുത്തു നൽകാം എന്ന് വിശ്വസിപ്പിച്ച് പാട്ടരാജുവും കൂട്ടാളിയും ബെൽത്തങ്ങാടി സ്വദേശികളിൽനിന്ന് പല തവണകളായി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും നിധി കിട്ടാത്തതിനെത്തുടർന്ന് പണം തിരിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തന്നില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മൂവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാകാൽ ക്ഷേത്രത്തിലെ തീപിടിത്തം; രംഗപഞ്ചമി പൂജയ്ക്ക് പുറത്ത് നിന്നുള്ള നിറങ്ങൾ വിലക്കി

Next Post

നിർമാണ മേഖലയിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നിർമാണ മേഖലയിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി

നിർമാണ മേഖലയിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി

ഖരമാലിന്യ സംസ്‌കരണം: കോഴിക്കോട് നഗരസഭ 90 ലക്ഷത്തിന് വാങ്ങിയ രണ്ട് ലോറികൾ ഉപയോഗശൂന്യമെന്ന് റിപ്പോർട്ട്

ഖരമാലിന്യ സംസ്‌കരണം: കോഴിക്കോട് നഗരസഭ 90 ലക്ഷത്തിന് വാങ്ങിയ രണ്ട് ലോറികൾ ഉപയോഗശൂന്യമെന്ന് റിപ്പോർട്ട്

സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി

സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി

കോട്ടയത്ത് സ്കൂളില്‍ പോയ രണ്ട് കുട്ടികളെ കാണാതായി

കോട്ടയത്ത് സ്കൂളില്‍ പോയ രണ്ട് കുട്ടികളെ കാണാതായി

ബാറുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന്

ബാറുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021