ബെംഗളൂരു: ആന്ധ്രയിലെ നർസാരോപേട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം. കർണാടകയിലെ പലനാടിൽ നിന്ന് ആന്ധ്രയിലെ യാനത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. ഇന്നലെ പെയ്ത കനത്ത മഴയിൽ കെട്ടിക്കിടന്ന ചളിയിൽ തെന്നി ബസ് മറിയുകയായിരുന്നു. ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ മരിച്ചു. വിജയവാഡ സ്വദേശി ദിവ്യയാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. 39 പേരാണ് ശ്രീ ശ്രീ തുളസി ട്രാവൽസ് എന്ന സ്വകാര്യ ബസ്സിൽ ഉണ്ടായിരുന്നത്.












