ന്യൂഡൽഹി∙ കെഎസ്‍യുവിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെ കാപ്പ നിയമം ചുമത്തി ജയിലിലാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളുന്ന ഘട്ടത്തിൽ പിൻവലിച്ചു. ബുഷർ ജംഹറിന്റെ അമ്മ ടി.എം ജഷീലയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വിദ്യാർഥിനേതാവായ ബുഷർ ജംഹറിനെ നൂറു ദിവസത്തിലധികമായി കാപ്പ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണെന്ന് ജഷീലയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചിരുന്നു. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കേസ് ഇന്നു പരിഗണിച്ചത്.