മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുറഞ്ഞു. ഏപ്രിൽ 22ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 327 കോടി ഡോളർ കുറഞ്ഞ് 60042 കോടി ഡോളറാണ്. തൊട്ടുമുൻപത്തെ ആഴ്ചയിൽ കരുതൽ ശേഖരം 31 കോടി ഡോളർ ഇടിഞ്ഞ് 60369 കോടി ഡോളറിൽ എത്തിയിരുന്നു. കറൻസി, സ്വർണം എന്നിവയുടെ ശേഖരത്തിൽ ഒരുപോലെ ഇടിവുണ്ടായി. വിദേശ കറൻസി ശേഖരം 283 കോടി ഡോളർ കുറഞ്ഞ് 53393 കോടി ഡോളറാണ്. സ്വർണ ശേഖരം 37 കോടി കുറഞ്ഞ് 4276 കോടി ഡോളറിലേക്കും എത്തി.