• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാട്സാപ്പിൽ വിദേശ ‘ഹായ്’; ഈ കെണി സൂക്ഷിക്കുക, തിരുവനന്തപുരത്ത് വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം

by Web Desk 04 - News Kerala 24
September 8, 2023 : 9:54 am
0
A A
0
വാട്സാപ്പിൽ വിദേശ ‘ഹായ്’; ഈ കെണി സൂക്ഷിക്കുക, തിരുവനന്തപുരത്ത് വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം

തിരുവനന്തപുരം∙  വാട്സാപ്പിലേക്ക് വിദേശത്തു നിന്നുൾപ്പെടെയുള്ള അറിയാത്ത ചില നമ്പറുകളിൽ നിന്നു വരുന്ന ഹായ് സന്ദേശങ്ങൾക്ക് കരുതലോടെ പ്രതികരിക്കുക. വാട്സാപ് നമ്പർ  വിദേശത്തിരിക്കുന്നവർക്ക് എങ്ങനെ കിട്ടിയെന്ന് അമ്പരക്കേണ്ട. സാമൂഹിക മാധ്യമങ്ങളിലോ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലോ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളെല്ലാം തപ്പിയെടുത്തു നൽകുന്ന ആപ്പുകളും സോഫ്റ്റ്‌വെയറുകളുമാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്.സാധനം വാങ്ങുമ്പോൾ കടകളിൽ നൽകുന്ന ഫോൺ നമ്പറുകളും ഇത്തരത്തിൽ വൻതോതിൽ ചോരുന്നതായാണു പൊലീസ് സൈബർ വിഭാഗത്തിന്റെ കണ്ടെത്തൽ. നേരത്തേ ഫെയ്സ്ബുക് വഴിയോ മെസഞ്ചർ വഴിയോ ആണ് ഇത്തരം തട്ടിപ്പുകൾക്കു ശ്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാട്സാപ്പിൽ തന്നെ പരിചയം നടിച്ചും സൗജന്യങ്ങൾ മുന്നോട്ടുവച്ചും മെസേജുകൾ വരുന്നതാണു പുതിയ രീതി. ഇൗ രീതിയിൽ വിവിധ സൈബർ തട്ടിപ്പുകളിൽ മലയാളികൾ ഉൾപ്പെട്ടുപോകുന്നുണ്ടെന്നു പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പു നൽകുന്നു.

വാട്സാപ് വഴി പാർട് ടൈം ജോലി വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പിലും സാധനങ്ങൾ വാങ്ങി അപ്പോൾത്തന്നെ ലാഭത്തിൽ വിൽക്കുന്ന ട്രേഡിങ് തട്ടിപ്പിലും കുടുങ്ങി ഇപ്പോഴും മലയാളികളുടെ പണം വൻതോതിൽ പോകുന്നു. ഇന്നലെയും ട്രേഡിങ് തട്ടിപ്പിൽ തിരുവനന്തപുരത്തു വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം രൂപയാണ്. ഇതിൽ സൈബർ വിഭാഗം കേസെടുത്തു. ഇതുവരെ നാനൂറിലധികം കേസുകളാണ് ഇൗ രണ്ടു തട്ടിപ്പുകളിലുമായി റജിസ്റ്റർ ചെയ്തത്.

സൈബർ തട്ടിപ്പുകളുടെ പതിവു കേന്ദ്രങ്ങളായ ജാർഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ നിന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നുപോലും ഇൗ തട്ടിപ്പ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. വാട്സാപ് നമ്പറുകളിലേക്കു ഹായ് അയച്ച് പരിചയപ്പെടാൻ ശ്രമിക്കും. കൗതുകം തോന്നുന്ന എന്തെങ്കിലും സംഭവത്തിന്റെ ലിങ്ക് ഉൾപ്പെടെ അയച്ചുതരികയാണു പതിവ്. ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിന്റെ ക്യാമറയും മൈക്കും ഉൾപ്പെടെ അവർക്കു നേരിട്ട് ലഭിക്കും.

ഫോണിൽ ഫോട്ടോകൾ സൂക്ഷിച്ചിട്ടുള്ള ഗ്യാലറിയും അവർക്ക് നേരിട്ടു കൈകാര്യം ചെയ്യാൻ സാധിക്കും. ഫോണിന്റെ ക്യാമറയും മൈക്കും ഉൾപ്പെടെ അവർക്കു കിട്ടിയാൽ ഇവിടുത്തെ ദൃശ്യങ്ങളും സംസാരവും വരെ നേരിട്ടു കാണാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകളും ഇൗ തട്ടിപ്പു സംഘത്തിനുണ്ട്. ഇതുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന പരാതികളുമേറെയാണ്.

കൂടാതെയാണു നേരത്തേ മെസഞ്ചർ വഴി നടന്നിരുന്ന വിഡിയോ കോൾ തട്ടിപ്പ് ഇപ്പോൾ വാട്സാപ് വഴിയും വ്യാപകമായത്. വാട്സാപ്പിൽ ഇത്തരം അപരിചിത നമ്പറിൽ നിന്നു വരുന്ന വിഡിയോ കോൾ എടുത്താൽ അപ്പുറത്തു നിന്നു നഗ്നതാ പ്രദർശനവും ഒപ്പം ഇപ്പുറത്തുള്ളയാളുടെ മുഖംകൂടി ഉൾപ്പെടുത്തിയുള്ള ഫോട്ടോ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങളും പതിവാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം; ലീഡ് നില പതിനായിരം കടന്നു

Next Post

കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ

കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ

‘നിങ്ങളെ ചന്ദ്രയാന്‍ 4ല്‍ ചന്ദ്രനിലേക്ക് അയക്കും’: യുവതിയെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രി, വിമര്‍ശനം

'നിങ്ങളെ ചന്ദ്രയാന്‍ 4ല്‍ ചന്ദ്രനിലേക്ക് അയക്കും': യുവതിയെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രി, വിമര്‍ശനം

വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് 20,000 കടന്നു

വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് 20,000 കടന്നു

53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന്റെ മറുപടി, പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രം: അച്ചു

53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന്റെ മറുപടി, പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രം: അച്ചു

ടെന്‍റ് കെട്ടി ലഹരി വ്യാപാരം, വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

ടെന്‍റ് കെട്ടി ലഹരി വ്യാപാരം, വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In