തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗിന്റെ (ജൂൺ 19) തൊട്ട് മുമ്പുള്ള 48 മണിക്കൂർ നിലമ്പൂർ നിയമസഭാ മണ്ഡലത്തിനുള്ളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നിർദേശം നൽകി.