• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നൂറ്റാണ്ടിന്‍റെ അവസാനത്തോടെ താര്‍ മരുഭൂമി പച്ചപുതയ്ക്കും; കാരണം കാലാവസ്ഥാ വ്യതിയാനം

by Web Desk 06 - News Kerala 24
August 19, 2023 : 11:46 am
0
A A
0
നൂറ്റാണ്ടിന്‍റെ അവസാനത്തോടെ താര്‍ മരുഭൂമി പച്ചപുതയ്ക്കും; കാരണം കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ താർ മരുഭൂമിയെയും മാറ്റങ്ങൾക്ക് വിധേയമാക്കിയേക്കാമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. വരണ്ട വിസ്തൃതിക്ക് പേരുകേട്ട താർ മരുഭൂമി ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പച്ചപ്പ് നിറഞ്ഞതായി തീരുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന താപനിലയെ തുടർന്ന് ലോകമെമ്പാടുമുള്ള പല മരുഭൂമികളും വികസിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴാണ് ഇതിൽ നിന്നും വ്യത്യസ്തമായ ഒരു നിരീക്ഷണം താർ മരുഭൂമിയുമായി ബന്ധപ്പെട്ട് ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. അതെ, മറ്റിടങ്ങളില്‍ ചൂട്ടുപൊള്ളുമ്പോള്‍ താര്‍ മരുഭൂമി പച്ചപ്പ് നിറഞ്ഞ പ്രദേശമായി മാറുമെന്നാണ് ഗവേഷകരുടെ നിഗമനം.

ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യകളിലുമായി വ്യാപിച്ചുകിടക്കുന്ന താർ മരുഭൂമിക്ക് 2,00,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്.  ലോകത്തിലെ ഏറ്റവും വലിയ 20 -ാമത്തെ മരുഭൂമിയും ലോകത്തിലെ ഏറ്റവും വലിയ 9 -ാമത്തെ ചൂടുള്ള ഉപഉഷ്ണമേഖലാ മരുഭൂമിയുമാണ് താര്‍. ആഗോളതാപനത്തിന്‍റെ സ്വാധീനത്തിൽ ഭൂമിയിലെ മരുഭൂമികളുടെ വളർച്ചയെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. 2050 -ഓടെ സഹാറ മരുഭൂമിയുടെ വലിപ്പം പ്രതിവർഷം 6,000 ചതുരശ്ര കിലോമീറ്ററിലധികം വർദ്ധിക്കുമെന്നാണ് വിദഗ്ധർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ, എർത്ത്‌സ് ഫ്യൂച്ചർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമാണ് താർ മരുഭൂമിയെക്കുറിച്ചുള്ള അപ്രതീക്ഷിത വീക്ഷണം മുന്നോട്ടുവയ്ക്കുന്നത്.

1901 -നും 2015 -നും ഇടയിൽ ഇന്ത്യയുടെ വടക്ക് – പടിഞ്ഞാറൻ പ്രദേശങ്ങളിലും പാകിസ്ഥാന്‍റെ തെക്ക് – കിഴക്കന്‍ പ്രദേശങ്ങളിലും മഴയുടെ ലഭ്യതയിൽ 10 മുതൽ 50 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായാണ് ഗവേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇന്ത്യൻ മൺസൂണിന്‍റെ പടിഞ്ഞാറോട്ടുള്ള വികാസം പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറൻ പ്രദേശങ്ങളെ ഈർപ്പമുള്ള “മൺസൂൺ” കാലാവസ്ഥയിലേക്ക് സമൂലമായി മാറ്റുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.  ഇത് ഈ മേഖലയിൽ ഗണ്യമായ കാർഷിക, സാമൂഹിക – സാമ്പത്തിക മാറ്റങ്ങൾക്ക് കാരണമാകുമെന്നും പഠനം ഊന്നിപ്പറയുന്നു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഗവേഷക സംഘം കഴിഞ്ഞ 50 വർഷമായി ദക്ഷിണേഷ്യയിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ സമാഹരിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രദ്ധേയമായ ഈ നിരീക്ഷണങ്ങൾ മുന്നോട്ടുവച്ചത്. താർ മരുഭൂമിയില്‍ പച്ചപ്പ് നിറഞ്ഞാല്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള തുടർ പഠനത്തിലാണ് ഇപ്പോൾ ഗവേഷകർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാര്‍ത്ത തന്നെത്താനെ അടിക്കണം, എഐ സഹായം തേടരുത്, കര്‍ശന നിയന്ത്രണവുമായി വാര്‍ത്താ ഏജന്‍സി

Next Post

ഹിമാലയൻ യാത്ര കഴിഞ്ഞു; ഇന്ന് യു.പിയിൽ യോഗിക്കൊപ്പം ജയിലർ കാണും; രജനി കാന്ത്‌

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹിമാലയൻ യാത്ര കഴിഞ്ഞു; ഇന്ന് യു.പിയിൽ യോഗിക്കൊപ്പം ജയിലർ കാണും; രജനി കാന്ത്‌

ഹിമാലയൻ യാത്ര കഴിഞ്ഞു; ഇന്ന് യു.പിയിൽ യോഗിക്കൊപ്പം ജയിലർ കാണും; രജനി കാന്ത്‌

‘താമിറിന്റെ പരുക്ക് മരണ കാരണമായെന്ന് എഴുതിയത് ബോധപൂർവം’; ഫൊറൻസിക് സർജനെതിരെ പോലീസ് റിപ്പോർട്ട്

‘താമിറിന്റെ പരുക്ക് മരണ കാരണമായെന്ന് എഴുതിയത് ബോധപൂർവം’; ഫൊറൻസിക് സർജനെതിരെ പോലീസ് റിപ്പോർട്ട്

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം; ജാഗ്രതാ നിർദേശവുമായി സർക്കാർ

ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമിസംഘം വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി

ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; 4 പേർ അറസ്റ്റിൽ

കെഎസ്ഇബിയില്‍ അച്ചടക്കനടപടി തുടരുന്നു ; ബി ഹരികുമാറിന് സസ്‌പെന്‍ഷന്‍

കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പതിനായിരം കോടി ഇല്ലാതാക്കാനാകില്ല, സ്മാർട്ട് മീറ്റർ പദ്ധതിയിൽ മന്ത്രിയുടെ മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In