തിരുവനന്തപുരം: കോഴിക്കോട് – വയനാട് തുരങ്കപ്പാതയുടെ നിർമ്മാണത്തിൻ്റെ പുതുക്കിയ ഡിപിആറിന് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിയുടെ നോഡൽ ഏജൻസിയായ കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച ഡിപിആർ ആണ് മന്ത്രിസഭ അംഗീകരിച്ചത്. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.