• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 4, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങൾ അംഗീകരിച്ചു

by Web Desk 04 - News Kerala 24
September 20, 2023 : 6:35 pm
0
A A
0
പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങൾ അംഗീകരിച്ചു

തിരുവനന്തപുരം > മെഡിക്കൽ എക്‌സാമിനേഷൻ / മെഡിക്കോ ലീഗൽ എക്‌സാമിനേഷൻ എന്നിവയ്‌ക്ക്‌ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുടെ മാർഗരേഖ മന്ത്രിസഭായോ​ഗത്തിൽ അം​ഗീകരിച്ചു. പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കുമ്പോൾ ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ മാർ​ഗനിർദേശങ്ങൾ.മജിസ്ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്‌ട്രർ ചെയ്‌ത മെഡിക്കൽ പ്രാക്‌ടീഷണർമാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് തയാറാക്കിയ മാർ​ഗരേഖയ്‌ക്കാണ് അംഗീകാരം നൽകിയത്. ഇതനുസരിച്ച് 7- 05- 2022ൽ പ്രസിദ്ധീകരിച്ച മെഡിക്കോ- ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്തും.

പ്രധാന നിർദേശങ്ങൾ

1. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ (കുറ്റവാളിയെ/ഇരയെ/സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.

2. മേൽപ്പറഞ്ഞ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തിൽ പ്രസ്‌തുത വിവരം സ്വകാര്യ നോട്ട്ബുക്കിലും പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്. നേരിട്ട് ആശുപത്രിയിൽ കൊണ്ടുപോകുന്ന സാഹചര്യത്തിൽ ഫോൺ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കൽ പരിശോധനയ്‌ക്ക് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്.

3. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുവരാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പർ/ജിഡി എൻട്രി റെഫറൻസ് നൽകിയാണ് Drunkenness സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. രക്തപരിശോധനയ്‌ക്ക് ശേഷം മാത്രമേ Drunkenness സർട്ടിഫിക്കറ്റിലെ അന്തിമഅഭിപ്രായം നൽകാവൂ.

4. മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തിൽ ആക്രമണ സ്വഭാവമുള്ള/അക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവർത്തകൻറെ മുമ്പിൽ പരിശോധനയ്‌ക്ക്/ ചികിത്സയ്‌ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തിൽ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തേണ്ടതാണ്.

5. മതിയായ പൊലീസ് ഉദ്യോഗസ്ഥർ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകൻറെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥർക്കായിരിക്കും.

6. ഒരാളെ കസ്റ്റഡിയിൽ എടുത്ത ഉടൻ തന്നെ അവരുടെ അന്തസിനെ മാനിച്ചുകൊണ്ട് ആയുധം/ഉപകരണങ്ങൾ/ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളവ മയക്കുമരുന്ന്/വിഷപദാർത്ഥം എന്നിവ കൈവശമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ജുഡീഷ്യൽ ഓഫീസർ/ ഡോക്‌ടർമാരുടെ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.

7. മദ്യപിച്ചതോ/അക്രമാസക്തനായ അവസ്ഥയിലോ അജ്ഞാതനായ ഒരാളെ പൊലീസ് എസ്കോർട്ടില്ലാതെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അക്കാര്യം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. അത്തരം വിവരം ലഭിച്ചയുടൻ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കേണ്ടതും ചികിത്സാ നടപടി പൂർത്തിയാകുന്നതുവരെ നിയന്ത്രണമേറ്റെടുക്കേണ്ടതുമാണ്.

8. അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന പെരുമാറ്റം വ്യക്തി കാണിക്കുന്നെങ്കിൽ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കുന്നതിന് മുമ്പായി മെഡിക്കൽ പ്രാക്‌ടീഷണറെ വിവരം അറിയിക്കേണ്ടതാണ്.

9. സാധുവായ കാരണത്താൽ മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശം നൽകിയാലല്ലാതെ കസ്റ്റഡിയിൽ ഉള്ള അത്തരം വ്യക്തികളുടെ അടുത്തു നിന്നും ഒരു സാഹചര്യത്തിലും പൊലീസ് ഉദ്യോഗസ്ഥർ അകന്നു നിൽക്കരുത്. വൈദ്യ പരിശോധനയ്‌ക്ക് ആവശ്യമാണെന്ന് മെഡിക്കൽ ഓഫിസർ അറിയിക്കുന്ന പക്ഷം കൈവിലങ്ങ് നീക്കം ചെയ്യേണ്ടതാണ്. അത്തരം സാഹചര്യങ്ങളിൽ അപകടകരമായ സ്ഥിതിവിശേഷമുണ്ടായാൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലും കസ്റ്റഡിയിലുള്ള വ്യക്തിയെ കാണാനാകുംവിധത്തിലും ദൃശ്യപരതയുള്ള സ്ഥലത്ത് പൊലീസ് ഓഫീസർ നിലയുറപ്പിക്കണം.

10. ഇത്തരക്കാരെ ശാന്തമാക്കാൻ ഹാജരാക്കുന്ന ഉദ്യോഗസ്ഥൻ മെഡിക്കൽ പ്രാക്ടീഷണർ/ജീവനക്കാരെ സഹായിക്കുകയും ആരോഗ്യപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിന് മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിക്കുന്ന ഉചിത നടപടി സ്വീകരിക്കേണ്ടതുമാണ്.

11. മദ്യപിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് മദ്യപിച്ച് കാണുക, അക്രമാസക്തമായി കാണുക, കലാപം, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് കസ്റ്റഡിയിലുള്ള ഒന്നിലധികം പേരെ ഒരേ സമയം കാഷ്വാലിറ്റി/അത്യാഹിതവിഭാഗത്തിലേയ്‌ക്ക് വൈദ്യ പരിശോധനയ്‌ക്കായി പൊലീസ് ഹാജരാക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കും കാഷ്വാലിറ്റി/അത്യാഹിത വിഭാഗത്തിനും ആവശ്യമായ സുരക്ഷ പൊലീസ് ഉറപ്പുവരുത്തേണ്ടതാണ്.

12. പ്രതിയുടെ ശരീരത്തിൽ മുറിവുകളോ കേടുപാടുകളോ കണ്ടെത്തിയാൽ ഇത് അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്ന് ഡോക്‌ടർ കുറ്റാരോപിതനോട് ചോദിച്ച് അവ റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതാണ്. അറസ്റ്റിൻറെ സമയവും റിപ്പോർട്ടിൽ വ്യക്തമാക്കണം.

13. മാനസിക സ്ഥിരതയില്ലാത്ത/അസ്വസ്ഥരായ കുട്ടികളെ മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോൾ സബ് ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം വിശദമായി മജിസ്ട്രേട്ടിനെ അറിയിക്കേണ്ടതാണ്.

14. പ്രതിയെ 5 മണിക്ക് ശേഷം ഹാജരാക്കുന്നതിനുള്ള അസാധാരണ സാഹചര്യമുണ്ടെങ്കിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ / മേലുദ്യോഗസ്ഥൻ മുൻകൂർ അറിയിച്ചിരിക്കണം. കൂടാതെ അത്തരം സാഹചര്യം വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനും (പ്രതിയെ ഹാജരാക്കുന്ന സമയം) ഹാജരാകേണ്ടതാണ്.

15. അറസ്റ്റ് ചെയ്‌ത വ്യക്തിയെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുന്ന സമയത്ത് മജിസ്ട്രേട്ടിൻറെ പ്രത്യേക അനുമതിയില്ലാത്തപക്ഷം കൈവിലങ്ങ് ഇടാൻ പാടുള്ളതല്ല. വാറണ്ട് നടപ്പാക്കുമ്പോൾ മജിസ്ട്രേട്ടിൻറെ ഉത്തരവ് വാങ്ങാതെ പ്രതിയെ കൈവിലങ്ങ് വയ്‌ക്കാൻ പാടില്ല.

16. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ ഉള്ളയാളെ വൈദ്യപരിശോധന നടത്തുന്നതിന് മുമ്പായി ആയുധമായി ഉപയോഗിച്ചേയ്‌ക്കാവുന്ന ഉപകരണങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ മെഡിക്കൽ പ്രാക്‌ടീഷണർ സ്വീകരിക്കേണ്ടതാണ്.

17. മുതിർന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ പൊലീസ് കസ്റ്റഡിയിലോ ജയിലിൽ നിന്നോ ഉള്ളവരെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ ഹാജരാക്കുമ്പോൾ ഹൗസ് സർജൻമാരെയും ജൂനിയർ റെസിഡന്റുമാരെയും പ്രാഥമിക പരിചരണം നൽകുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. മുതിർന്ന ഡോക്ടർമാരുടെ അഭാവത്തിൽ ഹൗസ് സർജൻസ്/ജൂനിയർ റെസിഡൻറ്സ് അടിയന്തിര കേസുകൾ അറ്റൻഡ് ചെയ്യേണ്ടതാണ്.

18. മെഡിക്കോ ലീഗൽ പരിശോധനയ്‌ക്കുള്ള അപേക്ഷയിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം. കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ലെങ്കിൽ ജനറൽ ഡയറിയിലെ അനുബന്ധ റഫറൻസ് നമ്പർ രേഖപ്പെടുത്തിയാൽ മതിയാകും.

19 . മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെ ആശുപത്രി അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 60 ദിവസത്തിനകം കോടതിയിൽ ചാർജ്ജ് ഷീറ്റ് സമർപ്പിക്കേണ്ടതുമാണ്.

20. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കോ ആരോഗ്യപ്രവർത്തകർക്കോ നേരെ അതിക്രമമുണ്ടായതായി ഏതെങ്കിലും രീതിയിലുള്ള വിവരങ്ങൾ ലഭിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനോ പൊലീസ് പട്രോളിംഗ് യൂണിറ്റോ അടിയന്തിര സാഹചര്യം/ഏറ്റവും മുൻഗണന നൽകി പ്രതികരിക്കേണ്ടതാണ്.

21. ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എതിരെ അക്രമമുണ്ടായാൽ ഉത്തരവാദികളായവർക്കെതിരെ പ്രാഥമികമായി The Kerala Health care Service Persons & Health care Service Institutions (Prevention of Violence & Damage to property)ആക്ടും ആവശ്യമായ മറ്റ് നിയമങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കുന്നതാണ്.

22. മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഒരു ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുകയും നിശ്ചിത ഇടവേളകളിൽ കമ്മിറ്റി യോഗം ചേരേണ്ടതുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

Next Post

തിരുവോണം ബമ്പ‍റിനെ ചൊല്ലിത‍ര്‍ക്കം, കൊല്ലത്ത് ഒരാൾ കൊല്ലപ്പെട്ടു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
തിരുവോണം ബമ്പ‍റിനെ ചൊല്ലിത‍ര്‍ക്കം, കൊല്ലത്ത് ഒരാൾ കൊല്ലപ്പെട്ടു

തിരുവോണം ബമ്പ‍റിനെ ചൊല്ലിത‍ര്‍ക്കം, കൊല്ലത്ത് ഒരാൾ കൊല്ലപ്പെട്ടു

ഗേൾഫ്രണ്ടിനോട് മോശം പെരുമാറ്റം, കടം വാങ്ങിയ 9 ലക്ഷം കൊടുത്തില്ല; സർവ്വേ ഓഫീസറെ പ്യൂൺ കൊന്ന് കുഴിച്ചിട്ടു !

ഗേൾഫ്രണ്ടിനോട് മോശം പെരുമാറ്റം, കടം വാങ്ങിയ 9 ലക്ഷം കൊടുത്തില്ല; സർവ്വേ ഓഫീസറെ പ്യൂൺ കൊന്ന് കുഴിച്ചിട്ടു !

2,000 കോടി ചെലവ്; 108 അടി ഉയരം; ആദിശങ്കരാചാര്യരുടെ പ്രതിമ തയ്യാർ; അനാച്ഛാദനം 21 ന്

2,000 കോടി ചെലവ്; 108 അടി ഉയരം; ആദിശങ്കരാചാര്യരുടെ പ്രതിമ തയ്യാർ; അനാച്ഛാദനം 21 ന്

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

സുധാകരൻ-സതീശൻ വീഡിയോ: അടി നടക്കാത്തത് ഭാഗ്യം, ഇനി എന്തിനെല്ലാം അടികൂടും? ഇപി ജയരാജൻ

കേരളപ്പിറവിക്ക് വിപുലമായ പരിപാടികൾ; മണ്ഡലങ്ങളിൽ ബഹുജനസദസുകൾ സംഘടിപ്പിക്കും: ഇ പി ജയരാജൻ

കേരളപ്പിറവിക്ക് വിപുലമായ പരിപാടികൾ; മണ്ഡലങ്ങളിൽ ബഹുജനസദസുകൾ സംഘടിപ്പിക്കും: ഇ പി ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In