• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാലിക്കറ്റില്‍ ബി.എഡ്. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, അപേക്ഷിക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം

by Web Desk 04 - News Kerala 24
June 2, 2023 : 6:31 pm
0
A A
0
കാലിക്കറ്റില്‍ ബി.എഡ്. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, അപേക്ഷിക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല 2023 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ രണ്ടിന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് – SC/ST 210/- രൂപ, മറ്റുള്ളവര്‍ 685/- രൂപ.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/B.Ed. 2023/ ->Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഓ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്.

ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ.

സ്‌പോര്‍ട്ട്‌സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി സ്‌പോര്‍ട്ട്‌സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വ്വകലാ ശാലയുടെ 2023 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌പോര്‍ട്ട്‌സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫി ക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്/ഗ്രേഡ്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ എസ്.ഇ.ബി.സി. സംവരണം ലഭിക്കുകയുള്ളൂ. എസ്.ഇ.ബി.സി സംവരണത്തിന് അര്‍ഹരായവര്‍ (ഇ.ടി.ബി., മുസ്ലീം, ഒ.ബി.എച്ച്., ധീവര, വിശ്വകര്‍മ്മ, ഒ.ബി.എക്‌സ്., എല്‍.സി., കുടുംബി തുടങ്ങിയവര്‍) രജിസ്‌ട്രേഷന്‍ സമയത്ത് Non Creamy Layer – YES എന്ന് നല്‍കണം. സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലോ/മറ്റു പിന്നോക്ക വിഭാഗങ്ങളിലോ ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിഭാഗം (EWS) അര്‍ഹരായവര്‍ പ്രോസ്പക്ടസില്‍ നല്‍കിയിരിക്കുന്ന മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.

ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്‌പോര്‍ട്ട്‌സ്, ഡിഫന്‍സ്, ടീച്ചേര്‍സ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളില്‍ സമര്‍പ്പി ക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോര്‍ട്ട്‌സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മാനേജ്‌മെന്റ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 15 ഓപ്ഷന്‍ നല്‍കാവുന്നതാണ്. പുറമേ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതാത് കമ്മ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 1 ഓപ്ഷന്‍ അധികമായി നല്‍കാവുന്നതാണ്.

ഗവ., എയ്ഡഡ്, സ്വാശ്രയ ട്രെയിനിംങ് കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്‌സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റും വാര്‍ത്തകളും ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്‌മെന്റ്/അഡ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകള്‍ സര്‍വകലാശാല നല്‍കുന്നതല്ല. ഫോണ്‍ : 0494 2407017, 2660600.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ സിയ മെഹറിനെ വീണ ജോര്‍ജ് സന്ദര്‍ശിച്ചു

Next Post

‘അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന’; പറ്റിച്ച് ‘കാമുകൻ’ തട്ടിയത് 23 ലക്ഷം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന’; പറ്റിച്ച് ‘കാമുകൻ’ തട്ടിയത് 23 ലക്ഷം

'അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന'; പറ്റിച്ച് 'കാമുകൻ' തട്ടിയത് 23 ലക്ഷം

പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

‘രാജ്യദ്രോഹക്കുറ്റം നിലനിർത്തണം, തടവ് കാലാവധി വർധിപ്പിക്കണം’; കേന്ദ്ര നിയമകമ്മീഷൻ ശുപാർശ

'രാജ്യദ്രോഹക്കുറ്റം നിലനിർത്തണം, തടവ് കാലാവധി വർധിപ്പിക്കണം'; കേന്ദ്ര നിയമകമ്മീഷൻ ശുപാർശ

ജോലിക്കിടെ ദിവസേന ആറ് മണിക്കൂര്‍ ടോയ്‍ലറ്റില്‍; ചൈനയില്‍ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

ജോലിക്കിടെ ദിവസേന ആറ് മണിക്കൂര്‍ ടോയ്‍ലറ്റില്‍; ചൈനയില്‍ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

70 ലക്ഷം എറണാകുളത്ത് വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം എറണാകുളത്ത് വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In