തിരുവനന്തപുരം : പാളയത്തെ എംഎം ചര്‍ച്ചില്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ പ്രതിഷേധം. പള്ളിയെ കത്തീഡ്രലാക്കി പ്രഖ്യാപിച്ചതിന് എതിരെയാണ് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധിക്കുകയാണ് ഒരു വിഭാഗം വിശ്വാസികള്‍. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്. പള്ളി കോമ്പൗണ്ടിനുള്ളിലെ എംഎം ചര്‍ച്ച് എന്ന ബോര്‍ഡ് മാറ്റി എംഎം കത്തീഡ്രല്‍ എന്ന് ബോര്‍ഡ് സ്ഥാപിച്ചു. പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായി ബിഷപ്പ് ധർമ്മരാജ് റസാലം പറഞ്ഞു. പുതിയ 20 അംഗ കമ്മിറ്റിയെ നിയമിച്ചു. നിലവിലെ വൈദികരെ സ്ഥലം മാറ്റി. പുതിയ അഞ്ച് വൈദികരെയും നിയോഗിച്ചു. പള്ളി കയ്യടക്കിവെച്ചിരുന്നവരില്‍ നിന്ന് മോചിപ്പിച്ചെന്നാണ് ബിഷപ്പിന്‍റെ പ്രതികരണം.