പഴങ്ങളുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന മാമ്പഴം എല്ലാവര്‍ക്കും പ്രിയപ്പെട്ട പഴമാണ്. മാമ്പഴം വളരെ രുചികരവും പോഷക ഗുണങ്ങള്‍ നിറഞ്ഞതുമാണ്. എന്നാല്‍ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തില്‍ മാമ്പഴം ഉള്‍പ്പെടുത്താമോ എന്ന ചോദ്യം പ്രസക്തമാണ്. ഇതിനെ സംബന്ധിച്ച് നിരവധി വാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചില പഴങ്ങളില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കില്ല.
മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് (ജിഐ) 51 ആണ്, ഇത് സാങ്കേതികമായി കുറഞ്ഞ ജിഐ ഭക്ഷണമായി കണക്കാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് ഭക്ഷണങ്ങളെ റാങ്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദപ്രയോഗമാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ്. പൂജ്യം മുതല്‍ നൂറ് വരെയാണ് ജിഐ വിലയിരുത്തുന്നത്. പൂജ്യം ഫലത്തെയും പ്രതിനിധീകരിക്കുന്നില്ല. 100 പഞ്ചസാരയുടെ അമിതമായ അളവിന്റെ ആഘാതത്തെ പ്രതിനിധീകരിക്കുന്നു. മാമ്പഴത്തില്‍ വലിയ അളവില്‍ നാരുകളും വിവിധ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ മൊത്തത്തിലുള്ള അളവിന്റെ ആഘാതം കുറയ്ക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. ഇത് ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കുന്നു.
മാമ്പഴത്തില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. എന്നിരുന്നാലും, അതിന്റെ പോഷകാഹാര ഗുണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചേക്കാം. നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ മാമ്പഴം ഉള്‍പ്പെടുത്തുന്നതിന് ചില ശ്രദ്ധാപൂര്‍വമായ കാര്യങ്ങള്‍ പരിഗണിക്കണം. മാമ്പഴം മറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന്- മൈദ, പാസ്ത അല്ലെങ്കില്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഏതെങ്കിലും മധുരപലഹാരം എന്നിവയില്‍ ചേര്‍ത്ത് കഴിക്കുന്നത് ഒഴിവാക്കുക.