കാനഡ : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരായ ആരോപണം ആവര്‍ത്തിച്ച് കാനഡ. വിയന്ന കണ്‍വെന്‍ഷന്‍ ധാരണകള്‍ ഇന്ത്യ ലംഘിച്ചെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു. 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ എടുത്തുകളഞ്ഞെന്നും ട്രൂഡോ പറഞ്ഞു. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലെ അന്വേഷണവുമായി കാനഡ മുന്നോട്ടുപോകുന്നതും അത് സാധ്യമാക്കാൻ ഇന്ത്യ സഹായിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന. ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി നടത്തിയ ടു പ്ലസ് ടു കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രസ്താവന. ഇരുരാജ്യങ്ങളുടെയും സുഹൃത്തെന്ന നിലയിൽ കാനഡയുമായി ചേർന്ന് അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന നിലപാടിലാണ് യുഎസ് എന്നും അദ്ദേഹം പറഞ്ഞു.