ഡൽഹി: സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിക്ക് സ്ഥാനാർത്ഥിയില്ല. നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശപത്രിക തള്ളിയതോടെയാണ് കോൺഗ്രസിന് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സ്ഥാനാർത്ഥിയില്ലാതെയായത്. നിലേഷിനെ നിർദ്ദേശിച്ച മൂന്ന് പേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശപത്രിക തള്ളിയിരിക്കുന്നത്. കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്ലസയുടെ പത്രികയും റിട്ടേണിങ് ഓഫീസർ തള്ളി. ഇയാളെ നിർദ്ദേശിച്ചവരും പിന്മാറിയതോടെയാണ് ഈ നാമനിർദ്ദേശപത്രികയും തള്ളിയത്. ഇതോടെ സൂറത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടിക്ക് സ്ഥാനാർത്ഥി ഇല്ലാതായി.