മാന്നാർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മാന്നാർ കൂട്ടംപേരൂർ കളീക്കൽ ഗോകുലം ഗോപാലകൃഷ്ണൻ നായർ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് മാന്നാർ മാവേലിക്കര റോഡിൽ കോയിക്കൽ ജംഗ്ഷന് തെക്കുവശത്താണ് അപകടം സംഭവിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണൻ നായർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ : രാധ ജി നായർ, മകൾ : സ്മിത ജി നായർ, മരുമകൻ : പരേതനായ ശ്യാം എസ് പിള്ള