കൊച്ചി : വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഹൈക്കോടതി അഭിഭാഷകന് രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സിന്റെ ഗാന്ധിനഗറില്‍നിന്നുള്ള രണ്ട് യൂണിറ്റുകള്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. വാഹനത്തിന്റെ ആര്‍സി ബുക്ക് ഉള്‍പ്പടെയുള്ള രേഖകള്‍ കത്തി നശിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.