അർബുദം എന്ന രോഗത്തെ നാം എല്ലാവരും വളരെയധികം ഭയത്തോടെയാണ് നോക്കികാണുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കാൻസറാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു. ഓരോ വർഷവും ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്.
കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്…
വ്യായാമം…
വ്യായാമം എൻഡോർഫിൻസ് എന്ന നല്ല ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ദിവസേന കുറഞ്ഞത് 40 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക.
ആരോഗ്യകരമായ ഭക്ഷണക്രമം…
ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറച്ച് കഴിക്കണമെന്നും ഡോക്ടർ പറയുന്നു.
പുകയില ഉപയോഗം…
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു പഠനമനുസരിച്ച് കാൻസർ മരണങ്ങളിൽ മൂന്നിലൊന്നിനും പുകയില ഉപയോഗം കാരണമാകുന്നു. പ്രത്യേകിച്ചും, സിഗരറ്റ് വലിക്കുന്നത് എല്ലാ ശ്വാസകോശ അർബുദങ്ങളിലും 85 ശതമാനത്തിനും കാരണമാകുന്നു. 80 ശതമാനം വായിലെ കാൻസറും 85 ശതമാനം ശ്വാസകോശ കാൻസറും മറ്റു പല കാൻസറുകളും പ്രതിരോധിക്കാനാവുന്നവയാണ്.
സൂര്യപ്രകാശം…
ചർമ്മ കാൻസർ തടയുന്നതിന് സൂര്യനിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞത് SPF 30 ന്റെ സൺസ്ക്രീൻ ഉപയോഗിക്കുക, മുഴുവൻ വസ്ത്രങ്ങൾ ധരിക്കുക. ചർമ്മത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.