തിരുവനന്തപുരം : തിരുവനന്തപുരത്ത് ദളിത് യുവതി ആർ ബിന്ദുവിനെതിരായ കേസിൽ തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയും സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തെറ്റായ പ്രവണത വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിനെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ പോലീസുകാർ കുറ്റക്കാരെന്ന് പ്രാഥമിക കണ്ടെത്തൽ. തിരുവനന്തപുരം കന്റോൺമെന്റ് എ സി നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷനിലായ എസ്ഐക്ക് പുറമേ രണ്ടുപേർക്ക് കൂടി വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്.