തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവാദ എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി വിജിലൻസ് കോടതിയിൽ ഹാജരാക്കി. സാക്ഷി മൊഴികളുടെ പകർപ്പും ഹാജരാക്കി. നേരത്തെ കേസ് ഡയറി ഹാജരാക്കാൻ വിജിലൻസ് വിമുഖത കാണിച്ചത് വാർത്തയായിരുന്നു. പിന്നാലെ കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് കേസ് ഡയറി ഹാജരാക്കിയത്.