കൊച്ചി : ആലുവയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുവായ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് മൂവാറ്റുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ രാത്രിയോടെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിക്ക് വേണ്ടി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോക്സോ കൂടി ചുമത്തിയതോടെയാണ് കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.