• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും’ അമ്മയെ അശ്ലീലം പറഞ്ഞെന്ന ഗോപി സുന്ദറിന്‍റെ പരാതിയില്‍ കേസ്

by Web Desk 06 - News Kerala 24
August 20, 2024 : 7:18 am
0
A A
0
‘അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും’ അമ്മയെ അശ്ലീലം പറഞ്ഞെന്ന ഗോപി സുന്ദറിന്‍റെ പരാതിയില്‍ കേസ്

കൊച്ചി: സമൂഹമാധ്യമത്തിലൂടെ അമ്മയെ അശ്ലീലം പറഞ്ഞെന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്‍റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കൊച്ചി സൈബര്‍ പൊലീസാണ് സുധി എസ്. നായര്‍ എന്ന ഫേസ് ബുക്ക് പേജ് ഉടമയ്ക്കെതിരെ കേസെടുത്തത്. ഗോപി സുന്ദര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയായിരുന്നു അശ്ലീല കമന്‍റ്.

ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ നേരത്തെ ഗോപി സുന്ദര്‍ പരാതി നൽകിയിരുന്നു.   സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ​ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ​ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ വന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം ​ഗോപി സുന്ദർ ഷെയർ  ചെയ്തിരുന്നു. ‘ഇനി നമുക്ക് സപ്താഹം’ വായിക്കാം എന്ന തലക്കെട്ടോടെയാണ് പരാതിയുടെ പകർപ്പ് ​ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും സോഷ്യൽ മീഡിയയിലൂടെ ചില വ്യക്തികൾ തന്നെ ടാർഗെറ്റ് ചെയ്യുന്നുവെന്നും ​ഗോപി സുന്ദർ പരാതിയിൽ പറയുന്നുണ്ട്.

“മുൻപ് പലപ്പോഴും മോശം കമന്റുകൾ വന്നിട്ടുണ്ട്. എന്നാൽ അവയോടെല്ലാം സംയമനത്തോടെ അകന്ന് മാറി നിന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെ വന്ന മൂന്ന് കമന്റുകൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. പ്രായം ചെന്ന എന്റെ അമ്മയ്ക്ക് എതിരെയാണ് ഈ വ്യക്തി വളരെ തരംതാഴ്ന്ന രീതിയിൽ കമന്റ് ഇട്ടത്. അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും അപകീർത്തിപരവുമാണ്.

സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. ആ അക്കൗണ്ടിൽ പ്രതികരൾ ഇത്തരം കമന്റുകൾ പലയാവർത്തി ഇട്ടിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം കമന്റുകൾ എന്റെ പ്രശസ്തിക്ക് കോട്ടം വരുത്തി, എന്നെയും എന്റെ നിരപരാധിയായ അമ്മയെയും  പൊതുജനസമക്ഷം അപമാനിച്ചു. ഈ കമന്റുകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ട്രോൾ വീഡിയോകളായി പ്രചരിപ്പിച്ചു”, എന്നും ​ഗോപി സുന്ദർ പരാതിയിൽ പറയുന്നു.

തനിക്കും അമ്മയ്ക്കും എതിരെ ഇത്തരത്തിൽ അശ്ലീലവും അപമാനകരവുമായ പരാമര്‍ശം നടത്തിയ ആൾക്കെതിരെ ഭാരതീയ ന്യായ സംഹിത 2023 പ്രകാരം കേസ് എടുക്കണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ​ഗോപി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൂച്ചാക്കലിൽ ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ അമ്മ ഡോണയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

Next Post

26 കിലോ സ്വര്‍ണ്ണ തട്ടിപ്പ്: ഭാര്യയോടൊപ്പം മുങ്ങാൻ പ്രതി, കടുങ്ങിയത് പുതിയ ആധാറെടുക്കാൻ ശ്രമിച്ചപ്പോൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
26 കിലോ പണയ സ്വർണം കവർന്ന സംഭവം; അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്, മധ ജയകുമാറിനായി തെരച്ചില്‍

26 കിലോ സ്വര്‍ണ്ണ തട്ടിപ്പ്: ഭാര്യയോടൊപ്പം മുങ്ങാൻ പ്രതി, കടുങ്ങിയത് പുതിയ ആധാറെടുക്കാൻ ശ്രമിച്ചപ്പോൾ

ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്

ജസ്ന എവിടെ? നിർണായക വിവരം തേടി സിബിഐ സംഘമെത്തും; മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയെടുക്കും

ആവേശത്തിമിര്‍പ്പില്‍ പുന്നമട തീരം; നെഹ്റുട്രോഫി വള്ളംകളി ഇന്ന്

നെഹ്റു ട്രോഫി വള്ളം കളി നടക്കുമോ? ക്ലബ്ബുകൾ വൻ സാമ്പത്തിക പ്രതിസന്ധിയിൽ, വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം

ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

ശബരിമലയിലെ കേടായ അരവണ ഇനി വളമാകും; ആറര ലക്ഷം ടിൻ അരവണ അടുത്ത മാസത്തോടെ പൂര്‍ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്

മങ്കിപോക്സ് : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ, സ്ഥിതി വിലയിരുത്തുന്നു

ആശങ്കയായി മങ്കി പോക്സ്; ഇന്ത്യയിലും ജാ​ഗ്രത, വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In