സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് 6 പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ...
Read moreന്യൂഡൽഹി : ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ്, ആലുവ സ്വദേശി വിഎം അന്‍വര്‍ സാദത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ...
Read moreഷവോമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകള്‍ അയച്ചത്. 2017 മുതല്‍ 2020...
Read moreന്യൂഡൽഹി : നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ കേന്ദ്ര സേന വിന്യാസത്തിനുള്ള തീരുമാനം ഉടന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനാലാണ് കേന്ദ്രത്തിന്റെ ഈ നടപടി. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം അറിയിച്ചു. പഞ്ചാബില്‍ സിആര്‍പിഎഫിനെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ്...
Read moreന്യൂഡൽഹി : തെരഞ്ഞെടുപ്പ് റാലികള്‍ പൂര്‍ണ്ണമായി നിരോധിക്കാനുള്ള നീക്കത്തില്‍ രാഷ്ട്രിയപാര്‍ട്ടികളുടെ എതിര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. ചെറുറാലികള്‍ അനുവദിയ്ക്കാന്‍ ആകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുക. റാലികള്‍ സംഘടിപ്പിയ്ക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. റോഡ് ഷോകള്‍ സംഘടിപ്പിയ്ക്കുന്നതിന്...
Read moreദുബായ് : യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നിരക്കില്‍ ഇടിവുണ്ടായത്. എമിറേറ്റ്‌സ് എയര്‍ലൈനും ഫ്‌ളൈ ദുബായിയും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം 6000...
Read moreപട്‌ന : രാജ്യത്ത് കോടിക്കണക്കിനുപേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസുപോലും ലഭിക്കാതെ കാത്തിരിക്കുമ്പോള്‍ 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി ബിഹാറില്‍ 84-കാരന്‍. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്‌മദേവ് മണ്ഡലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യംചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്‌സിനെടുത്തത്. കോവിഡിനെ...
Read moreന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 10,000 കടന്നു. ഇതേതുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും...
Read moreന്യൂഡല്‍ഹി : നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപനം വര്‍ധിച്ചാല്‍...
Read moreചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 4862 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടിയാണ് വർധന. കേസുകൾ ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വീണ്ടും കടുത്ത സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണും...
Read moreCopyright © 2021