ഡൽഹിയിൽ കോവിഡ് ഉയരുന്നു: പോസിറ്റിവിറ്റി നിരക്ക് 18.5%; രാജ്യത്ത് 3,038 പുതിയ കേസുകൾ

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; ഇന്ന് 765 രോഗികൾ

ന്യൂഡൽഹി∙ രാജ്യത്ത് 3,038 പേർക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഒൻപതു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,30,901 ആയി....

Read more

വന്യ മൃഗശല്യം രൂക്ഷം; കേന്ദ്രമന്ത്രിയെ സന്ദർശിച്ച് വയനാട് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കൾ

വന്യ മൃഗശല്യം രൂക്ഷം; കേന്ദ്രമന്ത്രിയെ സന്ദർശിച്ച് വയനാട് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കൾ

ദില്ലി: സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കൾ കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടു. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വയനാട്ടിലെ പ്രശ്നങ്ങൾ മന്ത്രിയെ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച. വന്യ മൃഗ ശല്യം അതീവ രൂക്ഷമാണ്. വന്യജീവികളുടെ ആക്രമണത്തിൽ...

Read more

‘തെക്കൻ ടിബറ്റ് ആണ്’; അരുണാചൽ പ്രദേശിന് മേൽ അവകാശം ഉറപ്പിക്കാൻ ചൈന, 11 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി

‘തെക്കൻ ടിബറ്റ് ആണ്’; അരുണാചൽ പ്രദേശിന് മേൽ അവകാശം ഉറപ്പിക്കാൻ ചൈന, 11 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി

ദില്ലി: അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാ​ഗമായി  അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകി. ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ "ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്‌നാൻ" എന്നാണ് ചൈന വിശേഷിപ്പിച്ചിരിക്കുന്നത്. ചൈനയുടെ കാബിനറ്റാ‌യ സ്റ്റേറ്റ്...

Read more

ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. സാങ്കേതിക തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നത് 137 യാത്രക്കാരാണ്. എല്ലാ യാത്രക്കാരും സുരക്ഷിതർ എന്ന് ഡിജിസിഎ അറിയിച്ചു.

Read more

മോദിയുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്, ബിരുദമല്ല; മന്ത്രിമാരുടെ ബിരുദം വിഷയമേയല്ലെന്നും അജിത് പവാർ

മോദിയുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്, ബിരുദമല്ല; മന്ത്രിമാരുടെ ബിരുദം വിഷയമേയല്ലെന്നും അജിത് പവാർ

മുംബൈ: മന്ത്രിമാരുടെ വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശരി‌യായ പ്രവണതയ‌ല്ലെന്ന് എൻസിപി നേതാവ് അജിത് പവാർ. നേതാക്കൾ അവരുടെ ഭരണകാല‌യളവിൽ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോ​ഗ്യത സംബന്ധിച്ച് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു...

Read more

കർണാടക നിയമസഭ തെര‍‍ഞ്ഞെടുപ്പ്; കോൺ​ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ; പ്രതിഷേധം, ആത്മഹത്യ ഭീഷണി

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ബം​ഗളൂരു:  കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക നാളെ പുറത്തിറക്കാനിരിക്കേ, കർണാടക കോൺഗ്രസ് ഓഫീസിന് മുന്നിൽ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധം. സീറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പൊലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്....

Read more

വീടൊഴിയാൻ നടപടികൾ വേ​ഗത്തിലാക്കി രാഹുൽ; സൂറത്ത് സെഷൻസ് കോടതി വിധി എന്താകും?

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

ദില്ലി: ഔദ്യോ​ഗിക വസതിയൊഴിയാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തന്റെ ജീവനക്കാരോട് നിർദ്ദേശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മോദി പേര് പരമാർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ  രാഹുൽ വീടൊഴിയും. ഈ മാസം പതിമൂന്നിനാണ് രാഹുലിന്റെ അപ്പീലിൽ സൂറത്ത്...

Read more

തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങൾക്ക് നേരെ കറൻസി നോട്ടുകൾ എറിഞ്ഞു; വെട്ടിലായി ഡി കെ ശിവകുമാർ

തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങൾക്ക് നേരെ കറൻസി നോട്ടുകൾ എറിഞ്ഞു; വെട്ടിലായി ഡി കെ ശിവകുമാർ

ബം​ഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങൾക്ക് നേരെ കറൻസി നോട്ടുകൾ എറിഞ്ഞ സംഭവത്തിൽ കോൺ​ഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ കേസ്. മാർച്ച് 29ന് മാണ്ഡ്യയിലാണ് സംഭവം നടന്നത്. ശിവകുമാറിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയുടെ...

Read more

പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തിൽ നിന്ന് ‘മു​ഗൾസാമ്രാജ്യം’ പുറത്ത്; സിലബസ് പരിഷ്കരിച്ച് എൻസിഇആർടി

പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തിൽ നിന്ന് ‘മു​ഗൾസാമ്രാജ്യം’ പുറത്ത്; സിലബസ് പരിഷ്കരിച്ച് എൻസിഇആർടി

ദില്ലി: മു​ഗൾ സാമ്രാജ്യ‌ത്തെക്കുറിച്ചുള്ള പാഠ്യഭാ​ഗങ്ങൾ ഇനി സിബിഎസ്ഇ 12ാം ക്ലാസ് സിലബസിൽ ഉണ്ടാവില്ല. പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി’- പാർട്ട് രണ്ടിലെ മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളാണ് സിലബസിൽ നിന്ന് നീക്കിയത്. എൻസിഇആർടി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചതിന്റെ ഭാ​ഗമായാണ് മാറ്റം. 10,...

Read more

എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവം: എൻഐഎ സംഘം കണ്ണൂരിൽ, റെയിൽവെ പൊലീസ് ഉത്തർപ്രദേശിൽ

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : എലത്തൂർ ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം പൊലീസ് പരിശോധിക്കുന്നു. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. കേരള പൊലീസും ഇവിടേക്ക് ഉടനെത്തും. പ്രതിക്കായി കണ്ണൂരിൽ പൊലീസ് വ്യാപക...

Read more
Page 954 of 1748 1 953 954 955 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.