തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണി. സ്പീക്കറുടെ ഓഫീസിന്...
Read moreനിലമ്പൂർ : വേനൽമഴക്കിടെ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപാച്ചിൽ. ബുധനാഴ്ച പകൽ 12ഓടെയാണ് കക്കാടംപൊയിൽ കോഴിപ്പാറ കുറുവൻപുഴയിൽ മലവെള്ളപാച്ചിലുണ്ടായത്. വറ്റിവരണ്ട പാറക്കെട്ടുകൾക്കിടയിലൂടെ പൊടുന്നനെ മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. വൈകിട്ടും ഒഴുക്ക് നിലച്ചില്ല. പന്തീരായിരം ഉൾവനത്തിലെ മഴയാണ് മലവെള്ളപാച്ചിലിന് ഇടയാക്കിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു....
Read moreകൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. കെ ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളി. 'അയ്യപ്പന്‍റെ' പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയെന്നാണ് കേസ്.
Read moreകോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടർമാരുടെ വീഴ്ചമൂലം ശസ്ത്രക്രിയോപകരണം വയറ്റിൽ കുടുങ്ങി ദുരിതമനുഭവിച്ച കെ.കെ ഹര്‍ഷിനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏതവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന്...
Read moreകൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. പുനലൂർ വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ...
Read moreകൊച്ചി: ബ്രഹ്മപുരം തീപിടുത്തം പൊലീസ് റിപ്പോർട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് ഇങ്ങനയേ റിപ്പോർട്ട് നൽകൂ. സ്വാഭാവികമായി തീപിടിച്ചതാണെന്ന് ആദ്യം മുഖ്യമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. കരാറുകാരനെ മുഖ്യമന്ത്രി...
Read moreകണ്ണൂര്‍: പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.കുബുദ്ധികളായ ചിലർ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി എടുത്ത് വിമർശിക്കുകയാണ്.അസുര കാലത്തിന്റെ പ്രതീകമായി പൂതന പരാമർശം എല്ലാവരും നടത്തുന്നതാണ്.കോൺഗ്രസിലെ വനിത നേതാക്കളെ അപഹസിച്ചപ്പോൾ അവർ കേസ്...
Read moreദില്ലി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് നടപടി. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി...
Read moreതിരുവനന്തപുരം: ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ നൃത്തംചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42)...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണു സ്വർണവില ഉയർന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില...
Read more