തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാലയില്‍ കെട്ടിടം തകര്‍ന്നുവീണു. മുമ്പ് ടെലിഫോണ്‍ ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തിരയില്‍ തകര്‍ന്നത്. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോട്ടലും ഭാഗികമായി തകര്‍ന്നു. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന...
Read moreDetailsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമുണ്ട്. സർക്കാർ ജീവനക്കാരോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍,...
Read moreDetailsതിരുവനന്തപുരം: അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്‍റിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്.കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.623 പരമ്പരാഗത...
Read moreDetailsപട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ പോയതായിരുന്നു അബൂബക്കറും കുടുംബവും....
Read moreDetailsദില്ലി: വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികൾ ആക്രമിച്ചാൽ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമാണ്. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ...
Read moreDetailsആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതൽ പരാതികൾ. കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നവകേരളസദസ്സിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം നവകേരള സദസില്‍ പരാതി കൈപ്പറ്റിയെന്ന രസീത് വന്നെങ്കിലും തുടര്‍ നടപടി...
Read moreDetailsകോട്ടയം:തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടൻ പറഞ്ഞു. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം .പാലായിൽ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി.സി പി എം വോട്ടുകൾ...
Read moreDetailsകൊല്ലം: കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഭിഭാഷകനും സിപിഎം നേതാവുമായ ഇ. ഷാനവാസ് ഖാനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കമാണ് കേസ്. അഭിഭാഷകൻ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട്...
Read moreDetailsവയനാട്: കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ട്. വിശദമായ...
Read moreDetailsപാലക്കാട്: എ കെ ബാലന്റെ പരാമർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് വിമർശനം. പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിലാണ് വിമർശനമുയർന്നത്. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്നും പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും അംഗങ്ങൾ വിമർശനമുയർത്തി. ഇപി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ടു...
Read moreDetails