സന്‍ഫ്രാന്‍സിസ്കോ: ജൂലൈ ആദ്യം മുതൽ എപിഐ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഉള്ള നീക്കത്തിലാണ് റെഡിറ്റ്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഏപ്രിലിലാണ് റെഡിറ്റ് സിഇഒ സ്റ്റീവ ഹഫ്മാൻ പുതിയ റെഡിറ്റ് എപിഐ നിരക്കുകൾ പ്രഖ്യാപിച്ചത്. ട്വിറ്ററിനെ അനുകരിച്ചുള്ളതാണ് പുതിയ മാറ്റമെന്ന സംസാരം...
Read moreട്വിറ്ററിൽ പങ്കിട്ട ഒരു ട്വിറ്റിന് ഏകദേശം 1.3 ബില്യൺ (130 കോടി) വ്യൂസ് ലഭിച്ചത് ചര്‍ച്ചയാകുന്നു. ഇതിനു പിന്നിലെ കഥയെന്തെന്ന് തിരയുകയാണ് സോഷ്യൽമീഡിയകൾ. 36 കോടിയോളം യൂസർമാരാണ് ട്വിറ്ററിനുള്ളത്. ഇവിടെ 130 കോടി വ്യൂവേഴ്സ് എങ്ങനെയുണ്ടായി എന്നതാണ് ചോദ്യം. ശതകോടീശ്വരൻ എലോൺ...
Read moreഉപയോക്താവ് ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി റിയൽമീ. കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കമ്പനിയെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും റിയൽമീ വലിയ പ്രാധാന്യമാണ് നല്കുന്നത്. ഡാറ്റ സുരക്ഷയുടെ രഹസ്യാത്മകത നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പറയുന്നു. ഫോണിന്...
Read moreദില്ലി: സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമീക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. റിയൽമി എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ് എന്ന ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ഋഷി ബാഗ്രീ എന്ന ഉപയോക്താവാണ്...
Read moreമനുഷ്യരുടെ മസ്തിഷ്കത്തിൽ പിടിപ്പിക്കാൻ കഴിയുന്ന ചിപ്പിന്റെ നിർമ്മാണത്തിലാണ് വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബ്രെയിൻ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്ക്. ശതകോടീശ്വരനായ എലോൺ മസ്കിന്റെ കമ്പനിയാണിത്. പക്ഷാഘാതം, അന്ധത തുടങ്ങി പല ഗുരുതരമായ അവസ്ഥകളെയും അഭിമുഖീകരിക്കാൻ കഴിവുള്ളതാണ് ബ്രെയിൻ ചിപ്പ്. ചിപ്പിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി...
Read moreയുട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്തു വരുമാനമുണ്ടാക്കുന്നവർക്ക് സന്തോഷവാർത്ത. മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി കമ്പനി. വിഡിയോകളിൽ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവ് വരുത്തി. ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ...
Read moreറിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റ് ജിടി നിയോ 5 പ്രോ ഉടൻ വിപണിയിലെത്തും. റിയല്‍മി ജിടി നിയോ 5,റിയല്‍മി ജിടി നിയോ 5 എസ്ഇ എന്നീ മോഡലുകൾ അടുത്തയിടെ പുറത്തിറങ്ങിയിരുന്നു. റിയല്‍മി ജിടി നിയോ 5 പ്രോ 100W, 150W ഫാസ്റ്റ് ചാർജിങ്...
Read moreദില്ലി: വീണ്ടും പുതിയ കോൾ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളർ. ഗൂഗിളും ആപ്പിളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ നീക്കം ചെയ്തിരുന്നു. ഈ ഫീച്ചർ സൗജന്യമല്ല. നിലവിൽ യുഎസിലാണ് ഇത് ലഭ്യമാവുക. 350 ദശലക്ഷത്തോളം വരുന്ന സജീവ ഉപയോക്താക്കൾക്കായാണ്...
Read more‘വീട്ടിൽ നിന്ന് ഒരു അത്യാവശ്യത്തിന് പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ കാറിന്റെ താക്കോൽ, കാണാനില്ല. ഏറെ നേരം പരതി നോക്കിയിട്ടും രക്ഷയില്ല. ഫോണായിരുന്നെങ്കിൽ മിസ് കോൾ അടിച്ച് നോക്കാമായിരുന്നു എന്ന് പോലും ചിന്തിച്ച് പോയി’. ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകാത്തവർ ചുരുക്കമായിരിക്കും. ഇങ്ങനെയുള്ളവർക്ക് ഏറെ ഉപകാരപ്പെടുന്ന...
Read moreഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനൊരു എതിരാളിയുമായി എത്തുകയാണ് മെറ്റ. ലോകമെമ്പാടുമായി 235 കോടിയോളം യൂസർമാരുള്ള ഇൻസ്റ്റഗ്രാമിന് കീഴിലാണ് മെറ്റ പുതിയ ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റക്കുള്ള ജനപ്രീതി മുതലെടുത്ത് പുതിയ ആപ്പിനെ കൂടുതലാളുകളിലെത്തിക്കാനാണ് മെറ്റ കണക്കുകൂട്ടുന്നത്....
Read moreCopyright © 2021