ന്യൂഡൽഹി : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ 4 ഉദ്യോഗസ്ഥർക്കു മുൻകൂർ ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിക്കുന്നത് 28ലേക്കു മാറ്റി. അധിക സത്യവാങ്മൂലം നൽകാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ഓഗസ്റ്റ് 13നാണ് കേരള ഹൈക്കോടതി മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ, മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ് എന്നിവർക്കു ജാമ്യം നൽകിയത്.