തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിക്കെതിരായ പീഡന കേസിൽ സിബിഐ സംഘം തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഇന്നലെയാണ് തെളിവെടുപ്പ് നടന്നത്. പരാതിക്കാരിയായ സരിത നായരുമായി എത്തിയ സിബിഐ അന്വേഷണ സംഘമാണ് ഹോട്ടലിൽ തെളിവെടുത്തത്.
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം ഇന്ന് ക്ലിഫ് ഹൗസിലെത്തിയും തെളിവെടുപ്പ് നടത്തിയിരുന്നു. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പ് നടത്തിയത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ആരോപണം.
സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാൽ അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. മറ്റുള്ളവർക്കെതിരെ ലൈംഗിക പീഡനത്തിൽ തെളിവുകള്‍ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല.