തിരുവനന്തപുരം : ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലും രോഗബാധാനിരക്ക് ഉയരുമ്പോള്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണം. പൊതുചടങ്ങുകളിൽ പങ്കെടുക്കാതെ വീടുകളിൽതന്നെ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.