തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി എന്ന എം. മണി അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു അന്ത്യം.
അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ 62 സിനിമകള്‍ നിര്‍മിച്ചു. ആദ്യമായി നിർമിച്ചത് 1977ല്‍ പുറത്തിറങ്ങിയ ധീരസമീരെ യമുനാതീരെ എന്ന ചിത്രം. ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, കോട്ടയം കുഞ്ഞച്ചൻ, ബാലേട്ടൻ, കമ്മീഷ്ണർ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
അദ്ദേഹം നിർമിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ ആർടിസ്റ്റ് ആണ് അവസാനം നിർമ്മിച്ച ചിത്രം.