• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

by Web Desk 04 - News Kerala 24
July 11, 2024 : 9:57 pm
0
A A
0
കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം> കേന്ദ്രനടപടികള്‍ കാരണമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്താന്‍ മന്ത്രിസഭാ തീരുമാനം. 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ആവശ്യമായ ക്രമീകരണം വരുത്താന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനകാര്യം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊര്‍ജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്‌സൈസ് വകുപ്പ് മന്ത്രിമാരാണ് അംഗങ്ങള്‍.

തുടര്‍ന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കുന്നതിനു മുമ്പ് പ്രോജക്ടിന്റെ അനിവാര്യത പരിശോധിക്കും. ഇങ്ങനെ പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, ആസൂത്രണ വകുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റി രൂപീകരിക്കും.

റവന്യൂ വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങള്‍

വരുമാന വര്‍ദ്ധനവിനുള്ള ഫീസുകളുടെ പരിഷ്‌ക്കരണത്തിനും നോണ്‍ടാക്‌സ് റവന്യൂ വര്‍ദ്ധനവിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. ഇതിനുള്ള ശിപാര്‍ശകള്‍ ഓരോ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി 26.07.2024-നു മുമ്പ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്ന് തിരുമാനിച്ചു.

ഇക്കാര്യത്തിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് നിരക്ക് വര്‍ദ്ധനവ് വരുത്തില്ല.വിദ്യാര്‍ഥികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമാകില്ല.

വകുപ്പുകളുടെ ഏകോപനത്തിന് നടപടി

സംസ്ഥാനത്തിന്റെ പൊതുവികസന താല്‍പര്യം മുന്‍നിര്‍ത്തി ഒന്നില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും ശരിയായ ഏകോപനം ഉണ്ടാക്കാന്‍ നടപടിയെടുക്കും.

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും ഏകോപനങ്ങള്‍ക്കുമായി ധനകാര്യമന്ത്രി, റവന്യൂവകുപ്പുമന്ത്രി, നിയമ വകുപ്പുമന്ത്രി എന്നിവരുള്‍പ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. ഏത് വകുപ്പിന്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രിയെ യോഗത്തിലേക്ക് പ്രത്യേകക്ഷണിതാവായി ഉള്‍പ്പെടുത്തും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോഗം ചേര്‍ന്ന് ശിപാര്‍ശകള്‍ നല്‍കും. ഉപസമിതി ശിപാര്‍ശകള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കുക.

ശമ്പളപരിഷ്‌ക്കരണം

ഓയില്‍ഫാം ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ 1.07.2019 പ്രാബല്യത്തില്‍ അനുവദിച്ചു നല്‍കും.

മില്‍മ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.

പിണറായിയില്‍ പോളിടെക്‌നിക്ക്

ധര്‍മ്മടം മണ്ഡലത്തിലെ പിണറായി എഡ്യൂക്കേഷന്‍ ഹബ്ബില്‍ Artifical Intelligence & Machine Learning (Computer Science), Embedded System (Electronics), Automobile Engineering (Mechanical), Construction Technology (Civil) എന്നീ കോഴ്‌സുകളോടുകൂടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജ് ആരംഭിക്കും.

പ്രിന്‍സിപ്പല്‍ – ഒന്ന്, വകുപ്പ് മേധാവി – നാല്, അസിസ്റ്റന്റ് പ്രൊഫസര്‍ – നാല്, വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് – ഒന്ന്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ എഞ്ചിനിയറിങ്ങ് – നാല്, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍ – ഒന്ന്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ – ഒന്ന്, സീനിയര്‍ സൂപ്രണ്ട് – ഒന്ന്, ഹെഡ് അകൗണ്ടന്റ് – ഒന്ന്, ക്ലര്‍ക്ക് – മൂന്ന്, അറ്റന്റര്‍ ഗ്രേഡ് ടു – രണ്ട്, ലൈബ്രേറിയന്‍ – ഒന്ന്, ഓഫീസ് അറ്റന്റന്റ് – രണ്ട്, വാച്ച്മാന്‍ രണ്ട്, കാഷ്വല്‍ സ്വീപ്പര്‍ രണ്ട് എന്നിങ്ങനെ തസ്തികകളും സൃഷ്ടിക്കും.

സൗജന്യ നിരക്കില്‍ ഭൂമി

പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ സൗജന്യ നിരക്കില്‍ ഭൂമി അനുവദിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

ആലപ്പുഴ നെടുമുടി – കരുവാറ്റ റോഡിലെ മുതലക്കുറിശ്ശിക്കല്‍ പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ക്ഷണിച്ച ടെണ്ടര്‍ അംഗീകരിച്ചു.

ചട്ടങ്ങളില്‍ ഇളവ്

കൊല്ലം ചെങ്കോട്ട (ദേശീയപാത 744) എറണാകുളം ബൈപ്പാസ് ( ദേശീയപാത 544) എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ വസ്തുക്കളായ കരിങ്കല്‍ ഉല്‍പനങ്ങള്‍, മണ്ണ് എന്നിവയുടെ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട റോയല്‍റ്റി ഒഴിവാക്കാന്‍ തീരുമാനിച്ചു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി 2015ലെ കെഎംഎംസി ചട്ടങ്ങളില്‍ ഇളവുവരുത്തി നിബന്ധനകള്‍ക്ക് വിധേയമായാണ് ഒഴിവാക്കുകയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊങ്കൺപാതയിലെ വെള്ളക്കെട്ട്‌ പരിഹരിച്ചു; ട്രെയിനുകൾ വൈകി ഓടുന്നു

Next Post

ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In