ദില്ലി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയില്‍ നല്‍കിയിരുന്നു. അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും