ബെംഗളൂരു: കേണ്‍ഗ്രസിന്റെ തെിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘അന്ന ഭാഗ്യ’ പദ്ധതി തുടങ്ങാനിരിക്കെ കര്‍ണാടകയ്ക്ക് ആവശ്യമായ അരി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് ആവശ്യമായ അരി നല്‍കാമെന്ന് നേരത്തെ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലോടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പദ്ധതിയെ കുറിച്ച് ആലോചിച്ചപ്പോള്‍ ഭക്ഷ്യവകുപ്പിനെ അറിയിച്ചില്ലെന്നാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മറുപടി.
പരാജയം മറച്ചുവയ്ക്കാന്‍ ബിജെപി കര്‍ണാടകയിലെ പൊതുജനങ്ങളെ കരുവാക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ നേതാക്കള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും സിദ്ധരാമയ്യ പറഞ്ഞു. അന്ന ഭാഗ്യ പദ്ധതി പ്രകാരം സംസ്ഥാനത്തെ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോഗ്രാം അരി നല്‍കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് നല്കിയ വാഗ്ദാനം.