ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ പാർപ്പിക്കാൻ ഡൽഹി സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റണമെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആഗ്രഹിച്ചിരുന്നുവെന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
“ഞാനും ഒരു ആന്ദോളനിൽ നിന്ന് ഇറങ്ങിയതാണ് അണ്ണാ ആന്ദോളൻ. അക്കാലത്ത് ഞങ്ങളോടും അങ്ങനെ തന്നെ ചെയ്തു. ഞങ്ങളെ സ്റ്റേഡിയങ്ങളിൽ നിർത്തുമായിരുന്നു. ഞാനും ദിവസങ്ങളോളം സ്റ്റേഡിയങ്ങളിൽ താമസിച്ചു. അത് കിസാൻ ആന്ദോളൻ അവസാനിപ്പിക്കാൻ ഉള്ള ഒരു തന്ത്രമാണെന്ന് എനിക്ക് മനസ്സിലായി. ” -കെജ്രിവാൾ പറഞ്ഞു.