മാനസികരോഗം, ന്യൂറോ സൈക്യാട്രിക് വൈകല്യം, അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ആസക്തി എന്നിവയാൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ദ ലാൻസെറ്റ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠന നടത്തിയത്.
2020 മെയ് മാസത്തിൽ, സ്ത്രീകളുടെ ആരോഗ്യപ്രശ്നമായി സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിനുള്ള ആഗോള പദ്ധതിയ്ക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 70 ശതമാനം സ്ത്രീകളും 35 വയസ്സിന് മുമ്പ് ഒരിക്കലെങ്കിലും 45 വയസ്സിന് മുമ്പ് രണ്ട് തവണയെങ്കിലും രോഗനിർണയം നടത്തേണ്ടത് പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു.
സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിൽ വിജയിക്കണമെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ഒരു ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിനെ ഞങ്ങളുടെ പഠനം തിരിച്ചറിഞ്ഞു…- കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ മെഡിസിനിലെ പോസ്റ്റ്ഡോക് ഗവേഷകനായ കെജിയ ഹു പറയുന്നു.
1940 നും 1995 നും ഇടയിൽ ജനിച്ച നാല് ദശലക്ഷത്തിലധികം സ്ത്രീകളെ നിരീക്ഷണ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ജനസംഖ്യയിൽ നിന്ന്, ഗവേഷകർ സെർവിക്കൽ കാൻസർ സാധ്യതയും ഗർഭാശയഗള കാൻസറിനുള്ള സാധ്യതയും അതുപോലെ സെർവിക്കൽ ക്യാൻസറിനുള്ള സ്ക്രീനിംഗ് പ്രോഗ്രാമുകളിൽ പങ്കാളിത്തവും കണക്കാക്കി.
പുകവലി, ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ, ലൈംഗികമായി പകരുന്ന രോഗങ്ങൾ തുടങ്ങിയ സെർവിക്കൽ കാൻസറിനുള്ള മറ്റ് അപകട ഘടകങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ ഡാറ്റ ഗവേഷകരുടെ പക്കലില്ല എന്നതാണ് ഒരു പരിമിതി എന്നും പഠനത്തിൽ പറയുന്നു.
യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിന്റെ കോശങ്ങളിലാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ആർത്തവ ചക്രത്തിനിടയിലും ലൈംഗിക ബന്ധത്തിന് ശേഷവും യോനിയിൽ രക്തസ്രാവം ഉൾപ്പെടുന്നു. സെർവിക്കൽ ക്യാൻസർ പ്രാരംഭ ഘട്ടത്തിൽ ഒരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. പക്ഷേ, അൽപ്പം മുൻകരുതലെടുത്താൽ ഈ അർബുദം തടയാൻ കഴിയും.