തിരുവനന്തപുരം : തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 85 വിദ്യാർത്ഥികൾക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 51 വിദ്യാർത്ഥികൾക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ കോളജിൽ പരീക്ഷകൾ മാത്രമാണ് നടക്കുന്നത്. കൊവിഡ് ക്ലസ്റ്റര്‍ ആണ് സി ഇ ടി എഞ്ചിനീയറിംഗ് കോളജ്. കോളേജിലെ നൂറോളം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിതിരീകരിച്ചിരുന്നു. തുടർന്ന് കോളജ് അടയ്ക്കുകയും ചെയ്‌തിരുന്നു. അതിന് ശേഷം വിദ്യാർത്ഥികളിൽ കൂട്ട പരിശോധന നടത്തുകയും. വിദ്യാർത്ഥികളുടെ 497 സാമ്പിളുകൾ പരിശോധിക്കുകയും ചെയ്‌തിരുന്നു.
ഇതിൽ 146 പേരുടെ ഫലം വന്നതിൽ 136 പേർക്കും പോസിറ്റീവ് ആണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 10 വിദ്യാർത്ഥികൾക്കൊഴികെ ബാക്കിയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇത്രെയും പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പരീക്ഷകൾ നടക്കുന്നതിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്.എം സി എ അഞ്ചാം സെമസ്റ്റർ പരീക്ഷകളും മറ്റ് പരീക്ഷകളും നടക്കുന്നുണ്ട്. പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ട് എന്നത് ആശങ്കാജനകമാണ്.
കൂടാതെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു. ഹോസ്റ്റലിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് ഹോസ്റ്റൽ അടച്ചത്. രണ്ടാഴ്ചക്കാലം പിജി ക്ലാസുകൾ ഓൺലൈൻ ആയി നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 3917 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേര്‍ ചികിത്സയിലുണ്ട്.