കൊല്ലം: ചടയമംഗലത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ യുവാവ് അറസ്റ്റില്‍. പോരേടം സ്വദേശി പ്രവീണാണ് പോലീസ് പിടിയിലായത്. ചടയമംഗലം പേരേടം മുട്ടത്തുകൊള്ളും പ്രവീണ്‍ ഭവനില്‍ വേണു കുമാറിന്റെ മകളും പേരാടം വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ അക്കൗണ്ടന്‍സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ പ്രീത പ്രീതിയാണ് ആത്മഹത്യ ചെയ്തത്. പതിമൂന്നാം തീയതി വൈകിട്ട് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രവീണ്‍ പെണ്‍കുട്ടിയുമായി രണ്ടു വര്‍ഷമായി സൗഹൃദത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടി ഇതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. പ്രവീണിന്റെ ശല്യം കൂടിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിലക്കി. എന്നാല്‍ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.