അമരാവതി: നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ അറസ്റ്റിലായ ടിഡിപി മേധാവി എന്‍ ചന്ദ്രബാബു നായിഡു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി). ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്ന അവ്യക്തമായ മറുപടിയാണ് നല്‍കിയതെന്നും അന്വേഷണ സംഘം പറഞ്ഞു. നായിഡുവിനെ രാവിലെ വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയില്‍ ഹാജരാക്കിയിരുന്നു.
അറസ്റ്റ് ചെയ്ത നന്ദ്യാലില്‍ നിന്ന് വിജയവാഡയിലേക്ക് കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയെങ്കിലും നായിഡു വിസമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിഡിപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തെ പലതവണ തടഞ്ഞു. ഇത് അദ്ദേഹത്തിന്റെ നിയമപാലകരെ ഭീഷണിപ്പെടുത്താനാണ്. ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.