ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശിലെ ഷഹരന്‍പൂരില്‍ ഇദ്ദേഹവും അനുയായികളും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ആസാദിന് ആക്രമണത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ദേവ്ബന്ദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വെടിയേറ്റത്.