ദില്ലി: ചന്ദ്രയാന്‍ -3 ദൗത്യം ജൂലൈ 14 ന് ചന്ദ്രനിലേക്ക് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഉച്ചയ്ക്ക് 2:35 ന് പേടകം ഉയരുമെന്ന് റോക്കറ്റില്‍ പൊതിഞ്ഞ ബഹിരാകാശ പേടകം ലോഞ്ച്പാഡിലേക്ക് എത്തിച്ച ശേഷം ഐഎസ്ആര്‍ഒ അറിയിച്ചു. ദൗത്യം ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഇസ്രോ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തീയതി പുതുക്കി നല്‍കുകയായിരുന്നു.
ജൂലൈ 19 വരെ ലോഞ്ച് വിന്‍ഡോ തുറന്നിരിക്കുമെന്നും നിശ്ചയിച്ച തീയതിയില്‍ വിക്ഷേപണം നടന്നില്ലെങ്കില്‍ 19 വരെ ബാക്ക് അപ് ഡേറ്റിലേക്ക് മാറ്റാമെന്നും ഇസ്രോ മേധാവി എസ് സോമനാഥ് അറിയിച്ചു. ദൗത്യം ഇത്തവണ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നും സോമനാഥ് പറഞ്ഞു. ചന്ദ്രയാന്‍ പരമ്പരയുടെ മൂന്നാം ഗഡുവാണ് ചന്ദ്രയാന്‍ -3, ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നേടാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമത്തെ പ്രതിനിധീകരിക്കുന്നതാണ് ചന്ദ്രയാന്‍ 3. ഇന്നുവരെ, മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് വായുരഹിത ചന്ദ്ര ലോകത്ത് ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയത്.