കോഴിക്കോട് : കൂട്ടായ പരിശ്രമത്തിലൂടെ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുമായി ചാണ്ടി ഉമ്മൻ കൂടിക്കാഴ്ച നടത്തി. നിരവധി പേര്‍ നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ഇടപെടുന്നുണ്ട്. ‘നിമിഷപ്രിയക്കായുള്ള കാന്തപുരത്തിൻ്റെ ഇടപെടൽ ഫലപ്രദമാണെന്നും തെറ്റിദ്ധാരണകൾ ഉണ്ടാക്കരുതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘വധശിക്ഷ ഒഴിവാക്കാന്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. വിവിധ തലങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്’. നിമിഷപ്രിയയുടെ മോചനത്തിലേക്ക് നടന്നടുക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.